• Fri. Sep 20th, 2024
Top Tags

Month: September 2022

  • Home
  • ജില്ലാശുപത്രിയിലെ ടി.വി സെറ്റുകൾ കാണാതായി

ജില്ലാശുപത്രിയിലെ ടി.വി സെറ്റുകൾ കാണാതായി

കണ്ണൂർ ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന മൂന്ന് വലിയ ടി.വി സെറ്റുകൾ കാണാതായി. പുതിയ ബ്ലോക്കിലെ സ്റ്റോർ റൂമിലാണ് ഇവ സൂക്ഷിച്ചിരുന്നത്. തിരുവോണ ദിവസമാണ് കാണാതായത്. ആശുപത്രി അധികൃതരുടെ പരാതി പ്രകാരം സിറ്റി പോലീസ് കേസെടുത്തു. വിരലടയാള…

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

കൊച്ചി :  നേര്യമംഗലം ചാക്കോച്ചി വളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ അപകടത്തില്‍ അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴേക്ക്…

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തിരുവനന്തപുരത്ത് വര്‍ണാഭമായ ഘോഷയാത്രയോടെ ഇന്ന് കൊടിയിറക്കം

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തിരുവനന്തപുരത്ത് വര്‍ണാഭമായ സാസ്കാരിക ഘോഷയാത്രയോടെ ഇന്ന് കൊടിയിറക്കം. വൈകീട്ട് അഞ്ചിന് മാനവീയം വീഥിയിൽ മുഖ്യമന്ത്രിയാകും സാസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. 76 ഫ്ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുൾപ്പെടെ  77 കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, അര്‍ധ…

തെരുവ് നായ ശല്യം: ഇന്ന് ഉന്നതതല യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കർമ്മപദ്ധതി വിശദമായി ചർച്ച ചെയ്യും. തദ്ദേശ ആരോഗ്യ  മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന്. മൂന്ന് വകുപ്പുകളുടെയും മന്ത്രിമാർ പങ്കെടുക്കും. തെരുവുനായ വന്ധ്യംകരണം,…

അട്ടപ്പാ‌ടിയിൽ 13 വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു

അട്ടപ്പാടിയിൽ ആദിവാസി ബാലൻ കുഴഞ്ഞു വീണ് മരിച്ചു. കക്കുപ്പടി സ്വദേശി രംഗൻ്റെ മകൻ രഞ്ജിത്ത് ആണ് മരിച്ചത്. പതിമൂന്ന് വയസ്സുകാരനാണ് രഞ്ജിത്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയായിരുന്നു കുഴഞ്ഞുവീണത്. അഗളി സാമൂഹിക ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു.

ശ്രീനാരായണഗുരു സാംസ്കാരിക വേദി നേതൃത്വത്തില്‍ കോയ്യോട്ടുമൂല കെ.പി.മോഹനന്‍ പീടികയ്ക്കു സമീപം ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. ശ്രീനാരായണഗുരു സാംസ്കാരിക വേദി പ്രവര്‍ത്തകരായ കെ.പി.മോഹനന്‍, പി.വി.അച്യുതാനന്ദന്‍, രതീഷ് കോക്കാടന്‍, ദിനേശന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കെളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീനാരായണ ഗുരു സാംസ്കാരിക വേദി…

ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയയാൾ കവണാറ്റിൽ മരിച്ച നിലയിൽ

കുമരകം കവണാറ്റിൻകര ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയയാളെ കവണാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുമരകത്ത് വരിപ്പുകാലായ്ക്കു സമീപം കവണാറ്റിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുമരകം സ്വദേശിയായ പുത്തൻപറമ്പിൽ ശിവനാണ് (അഞ്ചളിയൻ -60) മരിച്ചത്. കുമരകം കവണാറ്റിൻകര ടൂറിസം ജലമേളയിൽ പങ്കെടുക്കാനെത്തിയ…

തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങൾ കർശനമാക്കുന്നു; ജോലി പൂർത്തിയാക്കിയില്ലെങ്കിൽ കൂലി കുറയും

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ. പുതിയ നിർദേശമനുസരിച്ച് ഓരോ ദിവസവും പൂർത്തിയാക്കേണ്ട ജോലി അന്നു തന്നെ പൂർത്തിയാക്കണം. ജോലി നിശ്ചിത സമയത്തിനകം പൂർത്തിയാക്കിയില്ലെങ്കിൽ കൂലികുറയുകയും ചെയ്യും. ജോലി തുടങ്ങുന്നതിന് മുമ്പായി എൻജിനീയറുടെയും ഓവർസിയറുടെയും…

ലഹരിവിരുദ്ധ ബോധ വൽക്കരണ ബൈക്ക് റാലി നടത്തി

തരുവണ : വെള്ളമുണ്ട ജന മൈത്രീ പോലീസും, വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ലഹരിവിരുദ്ധ ബോധ വൽക്കരണ ബൈക്ക് റാലി നടത്തി. തരുവണയിൽ ഡി. വൈ. എസ്. പി. ചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ സീനത്, എസ്.…

മരുന്ന് കുറുപ്പടിയിൽ കൂട്ടക്ഷരമില്ലാതെ വായിക്കാനാവുന്ന വിധത്തിൽ ജനറിക് പേരെഴുതണം ; കർശന നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: മരുന്നുകളുടെ കുറിപ്പടിയില്‍ ജനറിക് പേരുകള്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം. മരുന്ന് കുറിപ്പടിയില്‍ രോഗികള്‍ക്ക് വായിക്കാനാവുന്ന വിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാന്‍ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശ…