• Fri. Sep 20th, 2024
Top Tags

Month: September 2022

  • Home
  • ലാവ്‌ലിൻ കേസ് ചൊവ്വാഴ്ച പരിഗണിക്കും; ബെഞ്ചിൽ മാറ്റം ഇല്ല

ലാവ്‌ലിൻ കേസ് ചൊവ്വാഴ്ച പരിഗണിക്കും; ബെഞ്ചിൽ മാറ്റം ഇല്ല

ലാവ്‌ലിൻ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ മാറ്റം ഇല്ല. ചൊവ്വാഴ്ചത്തെ കേസ് ലിസ്റ്റിൽ ലാവ്‌ലിൻ കേസ് ഇടം പിടിച്ചു. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, എസ്.രവീന്ദ്ര ഭട്ട്, ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേർ വിചാരണ നേരിടേണ്ടതില്ല…

ഒറ്റപ്പെട്ട ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, ജാ​ഗ്രത തുടരണം

തിരുവനന്തപുരം :  ഒറ്റപ്പെട്ട ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ,…

മലബാർ ടൂറിസം കൗൺസിൽ ദ്വിദിന ശില്പശാല നടത്തും

തളിപ്പറമ്പ് :   മലബാറിലെ ടൂറിസം വികസനത്തിന് ഗുണകരമാകുന്ന രീതിയിൽ ടൂർ ഓപ്പറേറ്റർമാരെ വാർത്തെടുക്കാൻ മലബാർ ടൂറിസം കൗൺസിൽ നടത്തുന്ന ദ്വിദിന ശില്പശാല 20 21 തീയതികളിൽ നടക്കും.  തളിപ്പറമ്പിലെ ഹൊറിസോൺ ഇൻറർനാഷണൽ ഹോട്ടലിലാണ് ശില്പശാല . കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ…

കാക്കയങ്ങാട് പാല പ്പള്ളിക്ക് സമീപം തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്

കാക്കയങ്ങാട്  : പാല പ്പള്ളിക്ക് സമീപം തെരുവ് നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. പാലപ്പള്ളി സ്വദേശിനി രാധ, കൂടലാട് സ്വദേശി ബാബു എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ഇവർക്ക് കടിയേറ്റത്.

വയനാട് മെഡിക്കൽ കോളേജ് വിഷയം വീണ്ടും സജീവമാകുന്നു: 15-ന് ബഹുജന ധർണ്ണ

കൽപ്പറ്റ: കോട്ടത്തറ വില്ലേജിൽ മടക്കി മലക്ക് അടുത്ത് ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സംഭാവനയായി നൽകിയ 50 ഏക്കർ ഭൂമിയിൽ തന്നെ വയനാട് സർക്കാർ മെഡിക്കൽ കോളേജ് നിർമിക്കണമെന്ന് വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.…

കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

പണമിടപാടുമായി ബന്ധപ്പെട്ട തർക്കം, കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നുകലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. തൃശ്ശൂരിൽ നായ കുറുകെ ചാടി, സ്കൂട്ടർ യാത്രക്കാരന് പരിക്ക്…

സിദ്ദിഖ് കാപ്പന് ജാമ്യം

തിരുവനന്തപുരം :    ഹത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ഉപാധികളോടെയാണ് ജാമ്യം. കാപ്പൻ ആറാഴ്ച ഡൽഹിയിൽ തുടരണം. ഡൽഹി ജംഗ്‌പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകാൻ…

ആഴിമല കടലിൽ കണ്ടെത്തിയത് മുതലപ്പൊഴിയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം

വിഴിഞ്ഞം ആഴിമല കടലിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹം മുതലപ്പൊഴിയിൽ കാണാതായ മുഹമ്മദ് ഉസ്മാന്റെതെന്ന് (20) ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം തിരു. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ പനത്തുറ കടലിൽ മറ്റൊരു മൃതദേഹം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മുതലപ്പൊഴി ബോട്ടപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.…

നവജാതശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച സംഭവം: മാതാവിനെ പൊലീസ് കണ്ടെത്തി

ആലപ്പുഴ:തുമ്പോളിയിൽ നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച മാതാവിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രസവിച്ച ശേഷം കുഞ്ഞിനെ തുമ്പോളിക്ക് സമീപത്തെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച യുവതിയെ ആണ് പൊലീസ് കണ്ടെത്തിയത്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആണ് പൊലീസ് ഇവരെ…

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എംവി ഗോവിന്ദൻ: പാർട്ടി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിന് പിന്നാലെ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി എംവി ഗോവിന്ദൻ. താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല. നേരത്തെ താൻ…