• Fri. Sep 20th, 2024
Top Tags

Month: September 2022

  • Home
  • ആര്യാ രാജേന്ദ്രനെതിരെ എം.വി.​ഗോവിന്ദൻ; പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ല

ആര്യാ രാജേന്ദ്രനെതിരെ എം.വി.​ഗോവിന്ദൻ; പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ല

തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാർട്ടി നയമല്ല. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതൽ പ്രതികരിക്കാനാകുവെന്ന് അദ്ദേഹം പറഞ്ഞു. ശുചീകരണ തൊഴിലാളികൾക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ…

കേരളത്തിലെ തെരുവ് നായ പ്രശ്നത്തിൽ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി

ദില്ലി: കേരളത്തിലെ തെരുവ് നായ പ്രശ്നത്തിൽ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്. കേരളത്തിൽ തെരുവ് നായ പ്രശ്നമുണ്ടെന്നത് യഥാർത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ ഈ മാസം 28-ന് ഇടക്കാല…

ഓണാഘോഷം നടക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് യുവാവ് മരിച്ചു

കാസർക്കോട്: ഓണാഘോഷം നടക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് യുവാവ് മരിച്ചു. കാസർക്കോട് നീലേശ്വരത്താണ് സംഭവം. കോയാമ്പുറം സ്വദേശി വേണു (39) ആണ് മരിച്ചത്. ഓണാഘോഷ പരിപാടികൾ കണ്ടുകൊണ്ട് നിൽക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. തെങ്ങിൽ ചാരി നിൽക്കുകയായിരുന്നു വേണു കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.…

ലഹരി ഉപയോഗം തടയാൻ ബോധവൽക്കരണവുമായി യൂത്ത് കോൺഗ്രസ്സ് അയ്യൻ കുന്ന് മണ്ഡലം കമ്മറ്റി

വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ ലഹരി പടരുന്നത് തടയാൻ ബോധവൽക്കരണവുമായി യുവജന സംഘടനകൾ. യൂത്ത് കോൺഗ്ഗ്രസ്സ് മണ്ഡലം കമ്മറ്റി വാർഡ് തലത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചു. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികളുമായി കെ എസ് യുവും രംഗത്തുണ്ട്. വാർഡ് തലത്തിൽ ജനകീയ കമ്മിറ്റികൾ…

കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങും, പക്ഷേ പൊലീസിന്റെ കയ്യിൽ കുടുങ്ങും; 3 മാസത്തിനിടെ പിടികൂടിയത് 1.74 കോടി രൂപയുടെ സ്വർണം

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങുന്ന യാത്രക്കാരിൽ നിന്ന് എയർപോർട്ട് പൊലീസ് സ്വർണം പിടികൂടുന്നത് പതിവാകുന്നു. 3 മാസത്തിനിടയിൽ 4 തവണയായി 1.74 കോടി രൂപ വിലമതിക്കുന്ന സ്വർണം എയർപോർട്ട് പൊലീസ് പിടികൂടി. വിമാനത്താവളം പ്രവർത്തനം തുടങ്ങിയതിനു…

തെരുവുനായയുടെ ആക്രമണം; ബൈക്കിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്

തൃശ്ശൂർ :  തെരുവുനായയുടെ ആക്രമണം; ബൈക്കിൽ നിന്ന് വീണ് യുവതിക്ക് പരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്ന് വീണ് ഭിന്നശേഷിക്കാരിയായ യുവതിക്ക് പരിക്ക്. ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിയ പട്ടിയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കിൽ നിന്ന്…

കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്.

തിരുവോണത്തിന് പൂക്കളമൊരുക്കാന്‍ പൂവ് പറിക്കുന്നതിനിടയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്ക്. കണ്ണപുരം ചെമ്മരവയലിലെ തോട്ടോന്‍ വീട്ടില്‍ ടി.ടി.ഗീതക്കാണ്(50) കുത്തേറ്റത്. ഗീതയെ കുത്തിമറിച്ചിട്ടശേഷം പന്നി ഓടിരക്ഷപ്പെട്ടു. തുടയില്‍ മാരകമായി മുറിവേറ്റ ഇവരെ ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍സ് ഡിപോറസ് ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികില്‍സക്ക് ശേഷം…

ഇരിട്ടിയിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് മുന്നിൽ സ്‌ഫോടനം

ഇരിട്ടി : ചാവശ്ശേരിയിൽ വീണ്ടും സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്. ആർഎസ്എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നലെ അർധരാത്രിയാണ് സംഭവം നടക്കുന്നത്. രണ്ടാഴ്ച മുൻപ് സ്‌ഫോടനമുണ്ടാവുകയും തുടർന്ന് ആർഎസ്എസ്-എസ്ഡിപിഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണ് ഇത്. ഈ…

മുഖ്യമന്ത്രി ചെന്നൈയിലേക്ക്; കോടിയേരിയെ സന്ദർശിക്കും

തിരുവനന്തപുരം :  മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലേക്ക്. അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സിപിഐഎം നേതാവ് കൊടിയേരി ബാലകൃഷ്ണനെ സന്ദർശിക്കുന്നതിനായാണ് മുഖ്യമന്ത്രി ചെന്നൈയിലെത്തുക. ചെന്നൈയിൽ എത്തുന്ന മുഖ്യമന്ത്രി പകൽ മുഴുവൻ നഗരത്തിൽ ഉണ്ടാവും.

ബിൽകിസ് ബാനു കേസ്; പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ…