• Thu. Sep 19th, 2024
Top Tags

Month: September 2022

  • Home
  • ഇന്ന് അധ്യാപകദിനം

ഇന്ന് അധ്യാപകദിനം

തിരുവനന്തപുരം :      ഇന്ന് അധ്യാപകദിനം. അധ്യാപകനും തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത് രാഷ്ട്രപതിയുമായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. അതിജീവനത്തിൻറെ വലിയ കാലം കടന്ന് സ്‌കൂളിലേക്കും കോളജിലേക്കുമെല്ലാം തിരിച്ചെത്തിയതിൻറെ ആവേശത്തിലാണ് വിദ്യാർത്ഥികളും ഒപ്പം അധ്യാപകരും. അഞ്ചു മുതൽ…

ഓണത്തിരക്ക്: കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

ഓണത്തിരക്ക് കണക്കിലെടുത്ത് കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ (5 – 9 – 2022) തീയ്യതി ഉച്ചക്ക് 2 മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം നടത്തുന്നതിന് കണ്ണൂർ അസി. പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൂർ സിറ്റി ട്രാഫിക് പോലീസ് തീരുമാനിച്ചു.…

സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം :  ഞായറാഴ്ച പുലർച്ചെ സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ നീർക്കുന്നം വണ്ടാനം വാളംപറമ്പിൽ ഷിയാസ് ഉസ്മാനാണ് (33) മരിച്ചത്. സലാലയ്ക്കടുത്ത് ഹരീതിൽ വെച്ചാണ് അപകടമുണ്ടാവുന്നത്. ദുബൈയിൽനിന്ന് സലാലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ…

ഉച്ചയ്ക്ക് ശേഷം മഴ കനക്കും, മലയോര മേഖലകളിൽ ജാ​ഗ്രതാ നിർ​ദേശം

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും. കഴിഞ്ഞ ദിവസങ്ങളിൽ…

കണ്ണാടിപ്പറമ്പ പാറപ്പുറത്ത് തെരുവ്നായയുടെ കടിയേറ്റ് നാലു പേർ ആശുപത്രിയിൽ

പാറപ്പുറം: കണ്ണാടിപ്പറമ്പ പാറപ്പുറത്ത് തെരുവ്നായയുടെ കടിയേറ്റ് നാലു പേർ ആശുപത്രിയിൽ. പാറപ്പുറം – വള്ളുവൻകടവ് റോഡിലെ വീവേഴ്‌സ് സൊസൈറ്റിക്കു സമീപം വെച്ചാണ് നാലു പേർക്ക് കടിയേറ്റത്. 16 വയസ്സുള്ള ഒരു കുട്ടിക്കും 20 വയസ്സുള്ള രണ്ടു പേർക്കും കൂടാതെ 60 വയസ്സുള്ള…

വയോധികക്കായി പുഴയിൽ തിരച്ചിൽ

പറശിനിക്കടവ് കോൾ തുരുത്തിയിലെ കായപാത്ത് കാർത്ത്യായനിയെ കാണാതായതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്തുന്നു. പുഴയ്ക്കരികിൽ നിന്നും കാർത്ത്യായനിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കോട്ടയം സ്വദേശികളായ ജയേഷ്, അബിൻ,സുജേഷ് എന്നിവരും എറണാകുളത്തെ ശ്രീജിത്ത് ബിലാൽ കണ്ണൂർ സിറ്റിയിലെ അതുൽ ജോൺ റൊസാരിയോ എന്നിവർ തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനെ തുടർന്ന് ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനിനെ സ്പെഷൽ…

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

കോട്ടയം : തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ റാന്നി സ്വദേശിനി അഭിരാമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കൈയിലും ശരീരത്തുമായി നായയുടെ ഒൻപതിലധികം കടികൾ ഏറ്റിരുന്നു. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ…

കെഎസ്ആർടിസിയിൽ ഓണം ബോണസുണ്ടാകില്ല; ജൂലൈ മാസത്തെ പകുതി ശമ്പളം നൽകും

സർക്കാർ അനുവദിച്ച 50 കോടി വേഗത്തിൽ ലഭിച്ചാൽ തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ ശമ്പളവിതരണം തുടങ്ങും.ജൂലൈ മാസത്തെ പകുതി ശമ്പളം നൽകാനാണ് ആലോചന.അതേ സമയം കൂലിക്ക് പകരമായി നൽകുന്ന കൂപ്പൺ വാങ്ങില്ലെന്ന് യൂണിയനുകൾ അറിയിച്ചു.ജീവിക്കാൻ കൂപ്പൺ പോരെന്നും,തൊഴിലാളികൾക്ക് അംഗീകരിക്കാൻ കഴിയാത്ത നിലപാട് കോടതിയുടേതെന്നും…

മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാർ തല്ലിക്കൊന്നു

ഇടുക്കി : മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാർ തല്ലിക്കൊന്നു. അമ്പതാംമൈൽ സ്വദേശി ഗോപാലനെന്ന ആളെ പുലി ആക്രമിച്ചപ്പോൾ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഇന്നലെ രാത്രിയിൽ അമ്പതാം മൈലിൽ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു. കഴിഞ്ഞ…