• Sat. Sep 21st, 2024
Top Tags

Month: September 2022

  • Home
  • കൊല്ലത്ത് ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം; മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

കൊല്ലത്ത് ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം; മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം നടത്തിയ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ. നടപടി നേരിട്ടവരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമുണ്ട്. കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സലീം സൈനുദ്ദീൻ,…

റഷ്യൻ മിസൈലാക്രമണത്തിൽ യുക്രൈനിൽ ഡാം തകർന്നു; നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ

തെക്കൻ യുക്രൈനിൽ റഷ്യൻ മിസൈലാക്രമണത്തിൽ കറാച്ചുനിവ്‌സ്‌കെ ഡാം തക‍‍‍ർന്ന് നിരവധി പ്രദേശത്ത് വെള്ളം കയറി. ക്രൈവി റിഹിലെ ഡാമാണ് റഷ്യ മിസൈൽ ആക്രമണത്തിൽ തകർത്തത്. ഡാമിന് നേരെ എട്ട് തവണയാണ് മിസൈലാക്രമണം ഉണ്ടായത്. യുക്രൈൻ സേനയുടെ പ്രത്യാക്രമണത്തിനെതിരെ റഷ്യ കരുതിക്കൂട്ടി നടത്തിയ…

പനിയെന്ന് പറഞ്ഞ് ക്ലാസില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോയി; വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചനിലയില്‍

കോളേജ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് യുവക്ഷേത്ര കോളേജ് വിദ്യാർത്ഥി അട്ടപ്പാടി കൽക്കണ്ടി സ്വദേശി ആദിത്യനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അട്ടപ്പാടി കക്കുപ്പടിയിലെ ഹോമിയോ ഡോക്ടർ രാജീവിന്‍റെ മകനാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ആദിത്യൻ. ഉച്ചയ്ക്ക് ക്ലാസിൽ നിന്ന്…

ചെടിയെ പരിപാലിക്കാന്‍ പ്രത്യേക ഫാനും എല്‍ഇഡി ബള്‍ബുകളും; കൊച്ചിയില്‍ ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവുകൃഷി; യുവതിയും സുഹൃത്തും പിടിയില്‍

ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും സുഹൃത്തും കൊച്ചിയില്‍ പൊലീസ് പിടിയില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപറേഷന്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി, കോന്നി സ്വദേശി അലന്‍ രാജു എന്നിവരാണ് അറസ്റ്റിലായത്. അപര്‍ണയും സുഹൃത്ത് അലന്‍…

കർണാടക സർക്കാർ ആശുപത്രിയിൽ വൈദ്യുതി തകരാർ; മൂന്ന് രോ​ഗികൾ മരിച്ചു

വൈദ്യുതി നിലച്ച സമയത്ത് വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (വിംസ്) വെന്റിലേറ്ററിലായിരുന്നു മൗല ഹുസൈൻ (35), ചേട്ടമ്മ (30), മനോജ് (18) എന്നിവർ. ഹുസൈന്റെയും ചേട്ടമ്മയുടെയും മരണം ബുധനാഴ്ച വൈകുന്നേരവും മനോജിന്റെ മരണം വ്യാഴാഴ്ചയുമാണ് സ്ഥിരീകരിച്ചത്. മരണവിവരം ആശുപത്രി അധികൃതർ…

അട്ടപ്പാടി മധു കേസ്; കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി

അട്ടപ്പാടി മധു കേസിൽ കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി. കൂറുമാറിയ സുനിൽകുമാറിൻ്റെ കണ്ണ് പരിശോധിക്കാനാണ് കോടതി നിർദേശം നൽകിയത്. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വിഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ വിഡിയോയിൽ കാഴ്ചക്കാരനായി സുനിൽകുമാറിനെയും കാണാം. എന്നാൽ ഒന്നും…

പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി: ഹോട്ട് സ്പോട്ടുകളിൽ സമ്പൂര്‍ണ വാക്സീനേഷൻ

തിരുവനന്തപുരം: പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.  ആരോഗ്യ – തദ്ദേശ – മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. തെരുവ് നായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളില്‍  സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തും. സ്കൂള്‍ പരിസരങ്ങളും…

കൊല്ലം ചടയമംഗലത്ത് യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ചു

കൊല്ലം : ചടയമംഗലത്ത് യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ചു. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനാണ് ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. യുവതിയ്ക്ക് നേരെ ഗാർഹിക പീഡനം ഉണ്ടായെന്ന് ആരോപിച്ച് സഹോദരൻ ചടയമംഗലം പൊലീസിന് പരാതി നൽകി. ഇട്ടിവ സ്വദേശിനി…

മടപ്പുരച്ചാൽ-അണുങ്ങോട് റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിന് 25 ലക്ഷം അനുവദിച്ചു

പേരാവൂർ :    മടപ്പുരച്ചാൽ-അണുങ്ങോട് റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിന് 25 ലക്ഷം അനുവദിച്ചു. പേരാവൂർ നിയോജകമണ്ഡലത്തിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മടപ്പുരച്ചാൽ-അണുങ്ങോട് റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു

മരിക്കാന്‍ പോകുന്നുവെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ്; യുവതി ക്വാറിക്കുളത്തില്‍ ചാടി മരിച്ചു

വയനാട് അമ്പലവയലില്‍ യുവതി ക്വാറിക്കുളത്തില്‍ മുങ്ങിമരിച്ചു. ചീങ്ങേരി കോളനിയിലെ പ്രവീണ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ വികാസ് കോളനിയിലെ ക്വാറിക്കുളത്തിലാണ് സംഭവം. ജീവനൊടുക്കാന്‍ പോകുന്നു എന്നതരത്തില്‍ യുവതി വാട്‌സപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് ശ്രദ്ധിച്ചവര്‍ സഹോദരന്‍ പ്രവീണിനെ വിവരമറിയിച്ചു.…