• Fri. Sep 20th, 2024
Top Tags

ഗവ. ട്രൈബൽ യുപി സ്കൂളിന്റെ നിർമാണം പുരോഗമിക്കുന്നു

Bydesk

Oct 14, 2022

കണ്ണവം ∙ ഗവ. ട്രൈബൽ യുപി സ്കൂളിനായുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു. കെ.കെ.ശൈലജ കൂത്തുപറമ്പ് എംഎൽഎ ആയിരിക്കെ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് 3 നില കെട്ടിടം നിർമിക്കുന്നത്. പഴയ ഒരുനില കെട്ടിടം പൊളിച്ചു നീക്കിയാണു പുതിയ കെട്ടിടം നിർമിക്കുന്നത്. ഈ വർഷം ജൂലൈ അവസാനമാണു നിർമാണം ആരംഭിച്ചത്.

ഒന്നാം നിലയുടെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായി. രണ്ടാം നിലയുടെ നിർമാണം പുരോഗമിക്കുകയാണ്. ആറ് ഹൈടെക് ക്ലാസ് മുറികൾ, ഹാൾ എന്നിവയാണ് ഈ കെട്ടിടത്തിൽ സജ്ജമാക്കുന്നത്. നിലവിലുള്ള കെട്ടിടത്തിലെ ക്ലാസ് മുറികളാണു പുതിയ കെട്ടിടത്തിലേക്കു മാറ്റുക. നിലവിലുള്ള കെട്ടിടത്തിൽ ലാബ്, ലൈബ്രറി എന്നിവ സജ്ജമാക്കും. അടുത്ത അധ്യയന വർഷം കെട്ടിടം ഉദ്ഘാടനം ചെയ്യുകയാണു ലക്ഷ്യം.1955ൽ പറമ്പുക്കാവിൽ എൽപി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1982ലാണ് യുപി സ്കൂളായി ഉയർത്തിയത്. 1 മുതൽ 7 വരെ ക്ലാസുകളിലായി 131 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 11 പേർ ജോലി ചെയ്യുന്നുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *