• Fri. Sep 20th, 2024
Top Tags

വിദ്യാർത്ഥികൾക്ക് ആശ്വാസം :ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന് ബസ് അനുവദിച്ചു കിട്ടി.

Bydesk

Oct 20, 2022

ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന് എം എൽ എ ഫണ്ടിൽ ബസ് അനുവദിച്ചു കിട്ടി. പേരാവൂർ എം എൽ എ അഡ്വ : സണ്ണി ജോസഫിന്റെ 2022-23 വർഷത്തെ പ്രദേശിക വികസന ഫണ്ടിൽ നിന്നാണ് ബസ് വാങ്ങാൻ തുക അനുവദിച്ചത്. നിലവിലുണ്ടായിരുന്ന സ്കൂൾ  ബസ് കാലപ്പഴക്കത്താൽ കട്ടപ്പുറത്തായ സാഹചര്യത്തിൽ പിടിഎ യുടെ നേതൃത്വത്തിൽ എംഎൽഎയേ സമീപിക്കുകയായിരുന്നു. ബസ് കട്ടപ്പുറത്തായതിന് ശേഷം വിദ്യാർത്ഥികൾ സ്ക്കൂളിലെത്താൻ ഏറെ ബുദ്ധിമുട്ടിയിരുന്നു

എംഎൽ എ ബസ് അനുവദിച്ചതോടെ വിദ്യാർത്ഥികളുടെ യാത്ര ക്ലേശത്തിന് പരിഹാരമായി സ്കൂളിന് ബസ് അനുവദിച്ച സണ്ണി ജോസഫ് എം എൽ എ ക്ക് സ്കൂളിന്റെ പേരിലുള്ള നന്ദിയും സന്തോഷവും അറിയിക്കുന്നതായി പി ടി എ പ്രസിഡണ്ട് പ്രേമദാസൻ കൊച്ചോത്തും പ്രിൻസിപ്പാൾ കെ.കെ.സുരേന്ദ്രനും പറഞ്ഞു. റിപ്പോർട്ട്: കെ.ബി. ഉത്തമൻ

Spread the love

Leave a Reply

Your email address will not be published. Required fields are marked *