• Fri. Sep 20th, 2024
Top Tags

പഴശ്ശി അബൂബക്കർ ഉസ്താദ് ഒമ്പതാം ആണ്ട് നേർച്ച

Bydesk

Nov 7, 2022

മട്ടന്നൂർ: പ്രമുഖ മതപണ്ഡിതനും സൂഫിവര്യനും പഴശ്ശി പ്രദേശത്ത് ദീനി സദസ്സുകളിൽ നിറസാന്നിധ്യവുമായിരുന്ന മട്ടന്നൂർ – പഴശ്ശി അബൂബക്കർ ഉസ്താദിന്റെ ഒമ്പതാം ആണ്ട് നോർച്ചക്ക് തുടക്കമായി .ഒമ്പതാം തീയതി ബുധനാഴ്ച്ച വരെ പഴശ്ശി ജുമാമസ്ജിദിന് സമീപം എൻ അബ്ദുല്ലത്വീഫ് സഅദി ഉസ്താദ് നഗരിയിൽ അനുസ്മരണ പ്രഭാഷണം, കുത്ത് റാത്തീവ് , ബുർദ്ദ മജ്ലിസ്, മുഈനിയ്യ സ്വലാത്ത്, എന്നിവ
വിപുലമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സിയാറത്തോടുകൂടി പരിപാടിക്ക് തുടക്കം കുറിച്ചു
നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാക്ഷണം നടത്തി.
ഇന്ന് മഗ്‌രിബ് നിസ്കാരാന്തരം നടക്കുന്ന ബുർദ്ദാ മജ്‌ലിസിന് അബ്ദുസമദ് അമാനി പട്ടുവം, നോത്യത്വം നൽകും
മുഹമ്മദലി മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും , നാളെ വൈകുന്നേരം നടക്കുന്ന കുത്ത് റാത്തീവിന്കോയാ കാപ്പാട്
നേത്യത്വം നൽകും
ശാഫി ലത്വീഫി നുച്യാട് മുഖ്യപ്രഭാഷണം നടത്തും ,
ബുധനാഴ് മഗ്രിരിബ് നിസ്കാരാന്തരം നടക്കുന്ന മുഈനിയ്യ : സ്വലാത്ത് മജ്‌ലിസിനും ദിക്റ് ദുഅ മജ്ലിസിനും ബായാർ തങ്ങൾ നോത്യത്വം നൽകും.

ഫൈളു റഹ്മാൻ ഇർഫാനി ,അശറഫ് സഖാഫി കടവത്തൂർ,അബ്ദുറഹിമാൻ ഹാജി ആറളം, അബൂബർ മുസ്ലിയാർ ഏളന്നൂർ, ഹസൈനാർ ഹാജി കോളാരി, അനസ് അമാനി പുഷ്പഗിരി, ശറഫുദ്ദീൻ അമാനി, അബ്ദുസലാം സഖാഫി കൂത്തുപറമ്പ, ഷാജഹാൻ മിസ്ബാഹി, ഇബ്രാഹിം മാസ്റ്റർ പുഴക്കര , ഉമ്മർ ഹാജി മട്ടന്നൂർ,
നിസാർ സഅദി പാലോട്ടുപള്ളി, ഇസ്മായിൽ കോളാരി, ശഅറത്ത് മാസ്റ്റർ കീച്ചേരി, മുഹമ്മദ് മിസ്ബാഹി ചൊക്ലി ,റസാഖ് മാണിയൂർ,അബ്ദുല്ല കുട്ടി ബാഖവി, അലി കുഞ്ഞി ദാരിമി, സഫീർ അമാനി , തുടങ്ങിയവർ സംബന്ധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *