• Thu. Sep 19th, 2024
Top Tags

Month: November 2022

  • Home
  • മെയിൽ സൂക്ഷിച്ച് ഓപ്പൺ ചെയ്യണേ, ഇല്ലെങ്കിൽ കാശ് പോവും; ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

മെയിൽ സൂക്ഷിച്ച് ഓപ്പൺ ചെയ്യണേ, ഇല്ലെങ്കിൽ കാശ് പോവും; ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

ഇടയ്ക്കിടെ മെയിൽ ചെക്ക് ചെയ്യാത്തവർ ചുരുക്കമായിരിക്കും. സ്പാം മെയിലിനെ കൂടാതെ ഇൻബോക്സിൽ വന്ന് കിടക്കുന്ന മെയിൽ ഓപ്പൺ ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ മുഖേനയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്. ജിമെയിൽ വഴി എങ്ങനെയൊക്കെയാണ് തട്ടിപ്പ് നടക്കുന്നതെന്നും അതിനെതിരെ…

കടുത്ത സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് ഉടമകൾ ബസ്സുകൾ കൂട്ടത്തോടെ വിൽക്കുന്നു

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബസ്സുകൾ കൂട്ടത്തോടെ വിൽപ്പന ആരംഭിച്ചു. മൂവായിരത്തോളം ബസ്സുകളാണ് സംസ്ഥാനത്തെ നിരത്തുകളിൽ നിന്ന് ചുരുങ്ങിയ കാലയളവിൽ അപ്രത്യക്ഷമായത്. വടക്കഞ്ചേരി അപകടത്തെത്തുടർന്ന് മോട്ടർ വാഹന വകുപ്പ് ഏർപ്പെടുത്തിയ പുതിയ നിയമങ്ങളാണ് ടൂറിസ്റ്റ് ബസ്സ്…

കത്ത് വിവാദം; കൂടുതൽ നഗരസഭ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ കൂടുതൽ നഗരസഭ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്. സാങ്കേതിക പരിശോധന ഉൾപ്പടെ വരും ദിവസങ്ങളിലുണ്ടാകും.അതേ സമയം നഗരസഭയ്ക്ക് മുൻപിലെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഇന്നും തുടരും. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനു…

കേസിന് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധം; മംഗളൂരു സ്ഫോടനക്കേസ് എൻ.ഐ.എ ഏറ്റെടുക്കും

മംഗളൂരു സ്ഫോടനക്കേസ് എൻ.ഐ.എ ഏറ്റെടുക്കും. കേസിന് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ കേസ് എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. എന്നാൽ എൻ.ഐ.എ സംഘം നേരത്തെ തന്നെ മംഗളൂരുവിൽ ക്യാമ്പ് ചെയ്ത്…

വനിതാ ഡോക്ടർക്ക് മർദനമേറ്റ സംഭവം; പിജി ഡോക്ടർമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് പിജി ഡോക്ടർമാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ഒപി ബഹിഷ്കരിക്കും. മെഡിക്കൽ കോളജ് പ്രിൻസിപ്പളിന്റെ ഓഫീസിലേക്കും മെഡിക്കൽ കോളജ് പൊലീസ്…

പോർച്ചുഗലും ബ്രസീലും ഇന്നിറങ്ങും; ദക്ഷിണകൊറിയ ഉറുഗ്വെയ്ക്കെതിരെ

ഖത്തർ ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങളുള്ള ബ്രസീൽ ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് നേരിടുക. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എച്ചിൽ ഇന്ത്യൻ സമയം രാത്രി 9.30ന് പോർച്ചുഗൽ ഘാനയെ നേരിടും.…

കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസ്; തെളിവെടുപ്പ് ഇന്നും തുടരും

കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. പീഡനത്തിനു ശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ഫ്ലാറ്റിലുൾപ്പെടെയാണ് തെളിവെടുപ്പ് നടത്തുക. ഇന്നലെ നാല് പ്രതികളെയും പള്ളിമുക്കിലെ പബ്ബിലെത്തിച്ച് തെളിവെടുത്തിരുന്നു. പീഡനത്തിനു ശേഷം പ്രതികളായ നിധിൻ, വിവേക്, സുദീപ്, മോഡലും രാജസ്ഥാൻ…

കുഫോസ് വിസിയായി ഡോ. എം. റോസലിൻഡ് ജോർജ് ഇന്ന് ചുമതല ഏറ്റെടുത്തേക്കും

ഡോ.എം. റോസലിൻഡ് ജോർജ് കേരള ഫിഷറീസ് സർവകലാശാല വിസിയായി ഇന്ന് ചുമതല ഏറ്റേക്കും. വൈസ് ചാൻസലറായിരുന്ന കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഫിഷറീസ് സർവകലാശാലയിലെ പ്രഫസറായ റോസലിൻഡിനെ വൈസ് ചാൻസിലർ ആയി ഗവർണർ നിയമിച്ചത്.…

രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ..

കണ്ണൂർ : തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ രണ്ടുകിലോ ഗ്രാം കഞ്ചാവുമായി  യുവാവിനെ തലശ്ശേരി പോലീസ് പിടികൂടി. വെസ്റ്റ്‌ ബംഗാൾ കാനിങ് 1 പാരഗ്നസ് ഗോളാബാരി നൂർ ആലം സർദാർ ആണ് പിടിയിലായത്. ഇയാളിൽ നിന്നും രണ്ടുകിലോ കഞ്ചാവാണ് തലശ്ശേരി ഇൻസ്‌പെക്ടർ എം.അനിലിന്റെ…

ശബരിമലയില്‍ ഭക്തജനത്തിരക്ക്: ദര്‍ശന സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി

ശബരിമലയില്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് നട തുറക്കും. നേരത്തെ രാവിലത്തെ ദര്‍ശന സമയവും രണ്ട് മണിക്കൂര്‍ കൂട്ടിയിരുന്നു. ക്യു നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് സമയക്രമം…