• Fri. Sep 20th, 2024
Top Tags

വൺവേ തെറ്റിച്ചോടിയ ബസിടിച്ച് കാർ യാത്രക്കാരായ രണ്ടുപേർക്ക്‌ പരിക്ക്.

Bydesk

Dec 5, 2022

ചാല: കിഴുത്തള്ളിയിൽ വൺവേ തെറ്റിച്ചോടിയ ബസിടിച്ച് കാർ യാത്രക്കാരായ രണ്ടുപേർക്ക്‌ പരിക്ക്. അപകടത്തെത്തുടർന്ന്‌ ക്ഷുഭിതരായ നാട്ടുകാർ ബസിന്റെ ചില്ല് തകർത്തു. കിഴുത്തള്ളി മലബാർ റസിഡൻസിക്ക് മുന്നിൽ ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് വൺവേ തെറ്റിച്ച് ഓടി കാറിനിടിച്ചത്.

നടാലിലെ കെ.പി.അനീഷ് (49), പനോന്നേരിക്ക് സമീപം മേപ്പാട്ടെ എം.അരുൺ (48) എന്നിവർക്കാണ് പരിക്കേറ്റത്. അനീഷിന്റെ പരിക്ക് സാരമുള്ളതാണ്. ഇവരെ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അരുണിന്റെ പുതിയ കാറാണ്‌ അപകടത്തിൽപ്പെട്ടത്‌.

ചാലക്കുന്നിലെ റെയിൽവേ ട്രാക്കിനോട് ചേർന്ന പഴയ റോഡിലൂടെ പോകാതെ മുത്തപ്പൻ ക്ഷേത്രപരിസരം വഴി നേേര വൺവേ തെറ്റിച്ചോടുകയായിരുന്നു. കിഴുത്തള്ളിയിൽനിന്ന് ചാല ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. അപകടത്തെത്തുടർന്ന് ബസിലെ ജീവനക്കാർ ഓടിരക്ഷപ്പെട്ടു. രോഷാകുലരായ നാട്ടുകാർ ബസിന്റെ ചില്ല് എറിഞ്ഞുതകർത്തു.

ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് റദ്ദുചെയ്യുമെന്ന ഉറപ്പിലാണ് ആളുകൾ പിരിഞ്ഞുപോയത്. അപകടത്തെത്തുടർന്ന്‌ ഈ വഴിയിലൂടെയുള്ള ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *