• Sat. Sep 21st, 2024
Top Tags

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു, 118 വയസ്

Bydesk

Jan 19, 2023

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118ാം വയസിൽ അന്തരിച്ചു. ഫ്രാൻസിൽ വച്ച് ലൂസൈൽ റാൻഡൻ എന്ന കന്യാസ്ത്രീയാണ് അന്തരിച്ചത്. ടൗലോണിലെ നഴ്സിങ് ഹോമിലായിരുന്നു അന്ത്യം. റാൻഡൻ എന്ന കന്യാസ്ത്രീ സിസ്റ്റർ ആന്ദ്രേ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് ഒരു ദശകം മുമ്പ് 1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലാണ് അവർ ജനിച്ചത്.

വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ടൗലോണിലെ നഴ്‌സിംഗ് ഹോമിലാണ് അവർ അന്തരിച്ചത്. 1944ൽ കന്യാസ്ത്രീ ആയപ്പോഴാണ് റാൻഡൻ ആന്ദ്രേ എന്ന പേര് സ്വീകരിച്ചത്. ജെറന്റോളജി റിസേർച്ച് ഗ്രൂപ്പിന്റെ വേൾഡ് സൂപ്പർ സെന്റേറിയൻ റാങ്കിംഗ് ലിസ്റ്റ് അനുസരിച്ചാണ് റാൻഡനെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയത്. 2022ൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിലും റാൻഡന്റെ പേര് വന്നിരുന്നു.

‘ വലിയ സങ്കടമുണ്ട്, പക്ഷേ… അവൾ തന്റെ പ്രിയപ്പെട്ട സഹോദരനോടൊപ്പം ചേരാൻ ആഗ്രഹിച്ചു. അവൾക്ക് അതൊരു മോചനമാണ്…’ – സെന്റ്-കാതറിൻ-ലേബർ നഴ്സിംഗ് ഹോമിന്റെ വക്താവ് ഡേവിഡ് ടവെല്ല എഎഫ്‌പിയോട് പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കായിരുന്നു മരണം സംഭവിച്ചതെന്ന് ഡേവിഡ് പറഞ്ഞു.

“ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റർ ആന്ദ്രേയുടെ വിയോഗത്തെക്കുറിച്ച് ഇന്ന് രാത്രി ഞാൻ അറിഞ്ഞത് അതിയായ ദുഃഖത്തോടെയാണ്” അദ്ദേഹം ട്വീറ്റ് ചെയ്തു. ജെർണിറ്റോളജി റിസർച്ച് ഗ്രൂപ്പിന്റ് കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ലൂസിൽ റാൻഡൺ. കഴിഞ്ഞ വർഷം കൊവിഡ് ബാധിതയായെങ്കിലും രോഗത്തെ വിജയകരമായി അതിജീവിക്കാൻ ഇവർക്ക് സാധിച്ചിരുന്നു.

സിസ്റ്ററിന്റെ ആരോ​ഗ്യത്തിന്റെ രഹസ്യമെന്താണെന്ന് ചോദ്യത്തിന് 2020ൽ ഒരു ഫ്രഞ്ച് റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ സിസ്റ്റർ പറഞ്ഞത്. അതിൻറെ രഹസ്യം എന്താണെന്ന് എനിക്കറിയില്ല, ആ ചോദ്യത്തിന് ഉത്തരം നൽകാൻ ദൈവത്തിന് മാത്രമെ കഴിയൂ” ആന്ദ്രേയുടെ വാക്കുകൾ ഉദ്ധരിച്ച് ഗാർ‌ഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *