• Fri. Sep 20th, 2024
Top Tags

കേരളത്തിലെ ചെറുകിട കയർ മേഖല കഴിഞ്ഞ ഒരു വർഷമായി പൂർണമായ സ്തംഭനാവസ്ഥയിൽ

Bydesk

Feb 2, 2023

കേരളത്തിലെ ചെറുകിട കയർ മേഖല കഴിഞ്ഞ ഒരു വർഷമായി പൂർണമായ സ്തംഭനാവസ്ഥയിൽ. കഴിഞ്ഞ കാലങ്ങളിൽ സംഭരിച്ച കയർ ഉൽപ്പന്നങ്ങളുടെ വില ഇതുവരെ നൽകാത്തതും സംഭരണം നടത്താതെ കയറും കയറുൽപ്പന്നങ്ങളും കെട്ടികിടക്കുന്നതും മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്ലെങ്കിലും പരമ്പരാഗത കയർ തൊഴിലാളികളെ പിടിച്ചു നിർത്തുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകണമെന്നാണ് ആവശ്യം

 

കയർ പിരി തൊഴിലാളികൾ, ഫാക്ടറി തൊഴിലാളികൾ, ഉൽപ്പന്ന തൊഴിലാളികൾ തുടങ്ങി മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലാകുന്ന അവസ്ഥയാണുള്ളത്. ചെറുകിട കയർ മേഖലയ്ക്ക് മാത്രമായി 80 കോടി രൂപയെങ്കിലും മാറ്റിവയ്ക്കണമെന്നാണ് കേരള കയർ ഗുഡ്‌സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യം.

 

തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പരിഹാരം കണ്ടെത്തി മേഖലയിലെ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടത് കയർ വ്യവസായത്തിന്റെ നാടായ ആലപ്പുഴയിലെ ചെറുകിട കയർ വ്യവസായത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *