• Fri. Sep 20th, 2024
Top Tags

സാനിറ്ററി നാപ്കിനിൽ 30 ലക്ഷം രൂപയുടെ സ്വർണം; റിയാദിൽ നിന്ന് എത്തിയ യാത്രക്കാരൻ പിടിയിൽ

Bydesk

Feb 9, 2023

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ് അധികൃതർ. സാനിറ്ററി നാപ്കിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. റിയാദിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇന്ന് കസ്റ്റംസ് പിടിച്ചത് 582.64 ഗ്രാം സ്വർണമാണ്. ഇതിന് 30 ലക്ഷത്തോളം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് നടത്തിയ 11 പേർ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായിരുന്നു. പേട്ട പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ദുബായിയിൽ നിന്ന് വന്ന മുഹമ്മദ് ഷമീമാണ് സ്വർണം കടത്തിയത്. ഈ സ്വർണം മറ്റൊരു സംഘത്തിന് മറിച്ചു നൽകുകയായിരുന്നു. സ്വർണം ഏറ്റുവാങ്ങാൻ എത്തിയവരുമായി തർക്കമുണ്ടായതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്. പേട്ട പൊലീസ് ഇവരെ കസ്റ്റംസിന് കൈമാറിയിരുന്നു,

Spread the love

Leave a Reply

Your email address will not be published. Required fields are marked *