കൊട്ടിയൂർ എൻഎസ്എസ്കെ യുപി സ്കൂളിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനും വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നത് എങ്ങനെയെന്ന് നേരിട്ട് അറിയുന്നതിനും വേണ്ടി പി ടി എ യുടെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ബാവലിപ്പുഴയിൽ ആരംഭിച്ച തടയണ നിർമ്മാണത്തിന്റെ ഉദ്ഘാടനം ബഹുമാന്യ വാർഡ് മെമ്പർ ജെസ്സി റോയ് നിർവഹിച്ചു.
സ്കൂൾ മാനേജർ സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് സുമിത ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡണ്ട് രാജീവൻ, മദർ പി ടി എ പ്രസിഡണ്ട് റാഷിദ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.പി ടി എ പ്രതിനിധികളായ ഷിബു, ജോഷി, ജയ ബിജു, സഫൂറ, വിദ്യാർഥികൾ, സ്റ്റാഫംഗങ്ങൾ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.എസ് ആർ ജി കൺവീനർ ജിഷാറാണിവി എസ് നന്ദി രേഖപ്പെടുത്തി.