• Fri. Sep 20th, 2024
Top Tags

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോമസിന്‍റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

Bydesk

Feb 13, 2023

വയനാട്: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എംപിയുടെ പര്യടനം തുടരുന്നു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശേരി തോമസിന്റെ വീട്ടിൽ എംപി സന്ദർശനം നടത്തി. വൈകീട്ട് മീനങ്ങാടിയിൽ നടക്കുന്ന ഏഴായിരത്തോളം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ 25 വീടുകളുടെ താക്കോൽ ദാനവും അദ്ദേഹം നിർവഹിക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട്ടിൽ അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് എംപി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന്റെ വീട്ടിലേക്കേ് എത്തിയത്. കഴിഞ്ഞ മാസം 12ാം തിയതിയാണ് സാലു എന്ന തോമസിന് കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *