• Fri. Sep 20th, 2024
Top Tags

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ (2023) പരിശുദ്ധ ഹജ്ജ് കർമ്മത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് വിപുലമായ സംവിധാനങൾ ഒരുക്കിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി ഭാരവാഹികൾ

Bydesk

Feb 16, 2023

ഇരിട്ടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ (2023) പരിശുദ്ധ ഹജ്ജ് കർമ്മത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് വിപുലമായ സംവിധാനങൾ ഒരുക്കിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് ഇരിട്ടി ടൗൺ കമ്മിറ്റി ഭാരവാഹികളായ റഷീദ് വി പി, സകരിയ പാറയിൽ, ജാസർ കെ പി ഹജ്ജ് കോഡിനേറ്റർ ഇ കെ മൊയിതൂട്ടി തുടങ്ങിയവർ അറിയിച്ചു.

 

 

ആവശ്യമായ രേഖകൾ

പാസ്‌പോർട്ട് (03/02/2024 വരെ അവധിയുണ്ടായിരിക്കണം.)

2. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്
അംഗീകൃത കോവിഡ്-19 വാക്സിൻ ഡോസുകൾ എടുത്ത സർട്ടിഫിക്കറ്റ്.

3. ഫോട്ടോ
വെള്ള പശ്ചാത്തലമുള്ള ഏറ്റവും പുതിയ മുഖം വ്യക്തമായി കാണാൻ പറ്റുന്ന രീതിയിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ-1

4. കവർ ഹെഡിന്റെ ക്യാൻസൽ ചെയ്‌ത ചെക്കിന്റെ കോപ്പി

(ബ്ലഡ് ഗ്രൂപ്പ്, നോമിനിയുടെ പേര്, അഡ്രസ്സ്, ഓരോ അപേക്ഷകനും വെവ്വേറെ ഫോൺ നമ്പറുകൾ, പാൻ കാർഡ് നമ്പർ,ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ ആവശ്യമാണ്

70 വയസ്സ് തികഞ്ഞവർക്ക് ഒരു സഹായിയെ അനുവദിക്കുന്നതാണ്

ഒരു അപേക്ഷയിൽ പരമാവധി 4 പേരെയാണ് അനുവദിക്കുക

അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി മാർച്ച് 10.

കൂടുതൽ വിവരങ്ങൾക്ക് മൊയിതൂട്ടി ഇ കെ ഫോൺ 9446240459.

Spread the love

Leave a Reply

Your email address will not be published. Required fields are marked *