• Fri. Sep 20th, 2024
Top Tags

സി.പി.എം-ആർ.എസ്.എസ് ചർച്ച രഹസ്യമായിരുന്നില്ലെന്ന് എം.വി ഗോവിന്ദന്‍

Bydesk

Feb 22, 2023

കണ്ണൂര്‍: ആർ.എസ്.എസുമായി സി.പി.എം നടത്തിയത് രഹസ്യ ചർച്ചയായിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത് ഇന്നലെയും ഇന്നും നാളെയും പറയും. വെൽഫെയർ പാർട്ടിയുമായി ഒരു കാലത്തും രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രഹസ്യ ചർച്ച നടന്നിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്. സി.പി.എം-ആർ.എസ്.എസ് ചർച്ച എല്ലാവരും അറിഞ്ഞു നടത്തിയതാണ്.  സി.പി.എം – ആർ.എസ്.എസ് ചർച്ചക്ക് ശേഷം സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടില്ലെന്ന വി.ഡി സതീശന്‍റെ ആരോപണം തെറ്റാണെന്നും അതിന് ശേഷവും സി.പി.എം പ്രവർത്തകരെ ആര്‍.എസ്.എസ് കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *