മാനന്തവാടി: താഴെ കണിയാരം വായനശാലയ്ക്ക് സമീപം കൂട്ടിൽ കെട്ടിയിരുന്ന ആടുകളെ അജ്ഞാത മൃഗം ആക്രമിച്ചു. മുൻ കൃഷി ഓഫീസർ വിജയന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന ആടുകളെയാണ് ആക്രമിച്ചത്.
രണ്ട് വയസ്സ് പ്രായമുള്ള ആടിനെ കൊല്ലുകയും മറ്റൊരാടിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.