• Fri. Sep 20th, 2024
Top Tags

അമ്പായത്തോട് സ്‌കൂളിന് മുന്‍ഭാഗത്ത് സ്പീഡ് ബ്രേയ്ക്കര്‍ സ്ഥാപിച്ചു

Bydesk

Feb 23, 2023

അമ്പായത്തോട്: കൊട്ടിയൂര്‍ അമ്പായത്തോട് മാനന്തവാടി റോഡില്‍ അമ്പായത്തോട് സ്‌കൂളിനു മുന്‍ഭാഗത്ത് സ്പീഡ് ബ്രേയ്ക്കര്‍ സ്ഥാപിച്ചു. കേളകം പോലീസിന്റെയും വിബ്‌ജ്യോറിന്റെയും സഹകരണത്തോടെ സ്‌കൂള്‍ പി.ടി.എയും മാനേജ്‌മെന്റും സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്നാണ് സ്പീഡ് ബ്രേയ്ക്കര്‍ സ്ഥാപിച്ചത്.

വാഹനപ്പെരുപ്പം കൊണ്ടും അശാസ്ത്രീയമായ റോഡ് നിര്‍മ്മാണ രീതികൊണ്ടും അപകട സാധ്യതയേറിയ ഈ ഭാഗത്ത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഈ സ്പീഡ് ബ്രേയ്ക്കര്‍ ഉപകാരപ്രദമാവും. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ വാഴയില്‍, അമ്പായത്തോട് യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോണ്‍ ടി.വി, ജെയിംസ്, കേളകം പോലീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *