• Fri. Sep 20th, 2024
Top Tags

സ്ത്രീപദവി പഠനം: ദ്വിദിന പരിശീലന പരിപാടിക്ക് പയ്യന്നൂർ നഗരസഭയിൽ തുടക്കമായി

Bydesk

Feb 23, 2023

പയ്യന്നൂർ: സ്ത്രീപദവി പഠനം ദ്വിദിന പരിശീലന പരിപാടിക്ക് പയ്യന്നൂർ നഗരസഭയിൽ തുടക്കമായി. നഗരസഭ ഹാളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവഹിച്ചു. പയ്യന്നൂർ നഗരസഭ 2022-23 വാർഷിക പദ്ധതി സ്ത്രീപദവി പഠനം പരിശീലന പരിപാടികൾ ആരംഭിച്ചു.

 

വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സി ജയ, വി.ബാലൻ, ടി.വിശ്വനാഥൻ, വി.വി.സജിത, ടി.പി.സെമീറ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി. ലീല, ഐ.സി.ഡി.എസ്.സുപ്പർവൈസർമാരായ വി. വിഭ, എ.പി. ചിത്രലേഖ എന്നിവർ സംസാരിച്ചു.

ഡോ.രവി രാമന്തളി, കില ജില്ല ആർ.പി.മാരായ സി.പി. ലക്ഷ്മിക്കുട്ടി, പി.വി. സുജാത എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും. 25 വർഷമായി ജനകീയാസൂത്രണ പദ്ധതിയിലൂടെ സ്ത്രീകൾക്ക് മാത്രമായി നടപ്പിലാക്കിയ പദ്ധതികളിലൂടെ എത്രമാത്രം മാറ്റമുണ്ടായി, അടിസ്ഥാന സൗകര്യവികസനങ്ങൾ, ആരോഗ്യം,വിദ്യാഭ്യാസം പൊതുബോധം തുടങ്ങിയ മേഖലകളിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചു.

ഏതൊക്കെ മേഖലകളിൽൽ പോരായ്മ സംഭവിച്ചു തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി നഗരസഭയിലെ ഓരോ സ്ത്രീകളിൽ നിന്നും വിവര ശേഖരണം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ തുടക്കമെന്ന നിലയിൽ പശീലനം സംഘടിപ്പിച്ചത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *