• Fri. Sep 20th, 2024
Top Tags

70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ യുവാവ് പിടിയില്‍

Bydesk

Feb 24, 2023

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍ (30) ആണ് 1253 ഗ്രാം സ്വര്‍ണവുമായി പൊലീസ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാളില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന് 70 ലക്ഷം രൂപ വരുമെന്ന് പൊലീസ് പറഞ്ഞു. അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷിജില്‍ കരിപ്പൂരിലെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *