പാലക്കാട് ഉത്സവത്തിനിടെ ആന വിരണ്ടോടി. പാടൂർ വേലക്കിടെയാണ് ആന വിരണ്ടോടിയത്. കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ് വിരണ്ടോടിയത്. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് ഓടിയത്.
ഉടൻ തന്നെ എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ അപകടം ഒഴിവായി. പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടിയത്. പാപ്പാൻ ഉൾപ്പെടെ ഏഴുപേർക്ക് പരുക്ക്.