• Fri. Sep 20th, 2024
Top Tags

ഇനി പ്രകാശം പരക്കും: വടക്കന്‍ കേരളത്തിലെ ആദ്യ ജി.ഐ സബ് സ്റ്റേഷന്‍ തലശ്ശേരി പൊന്ന്യത്ത്

Bydesk

Feb 25, 2023

തലശ്ശേരി:  വടക്കന്‍ കേരളത്തിലെ ആദ്യ 220 കെ.വി ഇന്‍ഡോര്‍ ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷന്‍ തലശ്ശേരി പൊന്ന്യം പറാങ്കുന്നില്‍ യാഥാര്‍ഥ്യമായി. ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സബ്‌സ്‌റ്റേഷനെന്നതാണ് ഇതിന്റെ പ്രത്യേകത. പൊന്ന്യം പറാങ്കുന്നിലെ 110 കെ.വി സബ്‌സ്‌റ്റേഷന്‍ സ്ഥലത്താണ് ഇന്‍ഡോര്‍ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്‌റ്റേഷന്‍ പ്രവൃത്തി പൂര്‍ത്തിയായത്.

 

65 കോടി ചെലവില്‍ നിര്‍മിച്ച സബ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ ഇടതടവില്ലാതെ വൈദ്യുതി ലഭിക്കുകയെന്ന വൈദ്യുതി ബോര്‍ഡിന്റെ ലക്ഷ്യം യാഥാര്‍ഥ്യമാകും. കൂടാതെ പ്രസരണ -വിതരണ സംവിധാനം കാര്യക്ഷമമാകുന്നതോടെ വ്യവസായത്തിനും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാകും.

കൂടാതെ ആവശ്യമായ വോള്‍ട്ടേജും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ട്രാന്‍സ്ഗ്രിഡ് 2 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജി.ഐ സബ്‌സ്‌റ്റേഷന്‍ നിര്‍മിച്ചത്. ഇതിനായി കാഞ്ഞിരോടുനിന്ന് തലശ്ശേരിയിലേക്ക് 60 കോടി രൂപ ചെലവില്‍ പുതിയ ലൈനും വലിച്ചു. കൂടുതല്‍ പ്രസരണ ശേഷിയുള്ള രണ്ടു വീതം ട്രാന്‍സ്‌ഫോമറാണ് സബ്‌സ്‌റ്റേഷനിലുള്ളത്. സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യവസായ മേഖലയിലുള്‍പ്പെടെ വന്‍ കുതിപ്പ് കൈവരിക്കാന്‍ കഴിയുമെന്ന് കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയര്‍ എന്‍.ഇ. സലീം പറഞ്ഞു.

സര്‍ക്കാറിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയുടെ ഉദ്ഘാടനം മാര്‍ച്ചില്‍ അവസാനത്തോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നെടുംപൊയില്‍ -മാനന്തവാടി ലൈന്‍ വലിക്കുന്നതോടെ വയനാടിനും തലശ്ശേരി സബ്‌സ്‌റ്റേഷന്റെ ഗുണം ലഭിക്കും. കാസര്‍കോട് കരിന്തളത്ത് 440 കെ.വി സബ്‌സ്‌റ്റേഷന്‍ കമീഷന്‍ ചെയ്യുന്നതിനൊപ്പം തലശ്ശേരി -കരിന്തളം ലൈന്‍ വലിക്കാനും പദ്ധതിയുണ്ട്. പിണറായി, പാനൂര്‍, കൂത്തുപറമ്ബ്, നെടുംപൊയില്‍, വയനാട്, ചൊവ്വ 110 കെ.വി ഫീഡറുകളില്‍ തുടക്കത്തിലേ സബ്‌സ്‌റ്റേഷന്റെ പ്രയോജനം ലഭിക്കും

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *