• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • മുണ്ടേരി പക്ഷി സങ്കേതത്തിൽ ശുചീകരണം നടത്തി

മുണ്ടേരി പക്ഷി സങ്കേതത്തിൽ ശുചീകരണം നടത്തി

മുണ്ടേരി: പരിചിന്തനദിനത്തിന്റെ ഭാഗമായി മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ സ്കൗട്ട് ഗൈഡ് കബ്ബ് ബുൾ ബുൾ യൂണിറ്റുകൾ മുണ്ടേരി പക്ഷി സങ്കേതത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനം നടത്തി. മുണ്ടേരി പഞ്ചായത്ത്‌ ഒന്നാം വാർഡ് മെമ്പർ മുംതാസ് ടീച്ചർ,…

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ രണ്ടാം ദിവസവും സാക്ഷി വിസ്താരത്തിന് ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതിയിലാണ് ഹാജരായത്. കേസിൽ പ്രോസിക്യൂഷൻ വിസ്താരം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.…

കോൺഗ്രസ്സ് കൂത്തുപറമ്പ് ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വന്ന വാഹന പ്രചരണ ജാഥ സമാപിച്ചു

കൂത്തുപറമ്പ് : കോൺഗ്രസ്സ് കൂത്തുപറമ്പ് ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വന്ന വാഹന പ്രചരണ ജാഥ സമാപിച്ചു. കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ നടന്ന സമാപന സമ്മേളനം എ.ഐ .സി .സി അംഗം മുല്ലപ്പള്ളി രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ഡി സി സി ജനറൽ…

കോഴിക്കോട് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് ബാലുശേരി കരുമലയിൽ വാഹനാപകടത്തിൽ പിഞ്ചു കുഞ്ഞടക്കം നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ആയിരുന്നു അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൈയ്ക്ക് പരുക്കേറ്റ…

നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് തകർന്നുവീണ് അപകടം

കൊല്ലം: ചവറയിൽ നിർമ്മാണത്തിലിരുന്ന വീടിൻ്റെ കോൺക്രീറ്റ് തകർന്നുവീണ് അപകടം. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. കോൺക്രീറ്റിന് അടിയിൽപ്പെട്ട രണ്ട് തൊഴിലാളികളിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.   തട്ടിളക്കുന്നതിനിടെ തകർന്നുവീണ കോൺക്രീറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. പന്മന കോലം…

കോവൂർ മാവിലാക്കണ്ടി മുത്തപ്പൻ മടപ്പുര നവീകരണത്തിനിടെ നിലമാങ്ങകൾ കണ്ടെത്തി

കുറ്റ്യാട്ടൂർ കോവൂർ മാവിലാക്കണ്ടി മുത്തപ്പൻ മടപ്പുര നവീകരണത്തിനിടെ മണ്ണിനടയിൽ അപൂർവമായി ലഭിക്കുന്ന ഔഷധക്കൂണായ നിലമാങ്ങകൾ കണ്ടെത്തി. പഴയ കെട്ടിടങ്ങൾക്ക് ഇടയിലും ചിതൽ പുറ്റുകളിലും വളരുന്ന നിലമാങ്ങ പാൽച്ചിതലിന്റെ ഇഷ്ട ഭക്ഷണമാണ്. രാസവളം, കീടനാശിനി എന്നിവ പ്രചരിച്ചതോടെയാണ് നിലമാങ്ങകൾ അപ്രത്യക്ഷമായത്. ചിതൽമാങ്ങ, ചിതൽക്കിഴങ്ങ്,…

നേർച്ചപ്പെട്ടിയിൽ നായിക കഥാപാത്രമായി കന്യാസ്ത്രീ

മലയാളത്തിൽ ആദ്യമായാണ് ഒരു കന്യാസ്ത്രി നായികയായി സിനിമ ഇറങ്ങുന്നത്. അതുകൊണ്ടു തന്നെയാണ് നേർച്ചപ്പെട്ടി എന്ന ചിത്രം ചിത്രീകരണ സമയത്ത് തന്നെ ശ്രദ്ധേയമായത്. ചിത്രം പൂർത്തിയായി പ്രദർശനത്തിനു ഒരുങ്ങുകയാണ്. ഇതേ സമയം ചിത്രത്തിനെതിരേ ചില വിമർശനങ്ങൾ വന്നത് വിവാദമായിരുന്നു. ക്രൈസ്തവസഭയിലെ ചില പ്രത്യേക…

കൊല്ലത്ത് യുവതിയെ പങ്കാളി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

കൊല്ലം: കൊല്ലത്ത് യുവതിയെ പങ്കാളി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചിതറ സ്വദേശി സ്മിതയെ ആണ് പങ്കാളി തീ കൊളുത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന സുനിൽകുമാറിനെ പൊലീസ് പിടികൂടി. വേങ്കോട് സ്വദേശിയായ സമിത കഴിഞ്ഞ മൂന്ന് വർഷമായി സുനിൽകുമാറിനൊപ്പമാണ് താമസം. മദ്യപിച്ചെത്തി സുനിൽ യുവതിയെ…

ജയിലിൽ നിന്ന് മൊബെൽ ഫോണും ബീഡി ശേഖരവും പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ കളിക്കാൻ ഉപയോഗിക്കുന്ന ഗ്രൗണ്ടിന് സമീപം ജയിലധികൃതരുടെ പരിശോധനക്കിടെ ചപ്പുചവറുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിൽ മൊബെൽ ഫോൺ കണ്ടെത്തി.സമീപത്തെ മതിലിന് സമീപം തടവുകാർക്ക് എറിഞ്ഞു കൊടുത്ത രണ്ട് ബണ്ടിൽ ബീഡിയും കണ്ടെടുത്തു. ജയിൽ സൂപ്രണ്ട് പി.വിജയൻ്റെ പരാതിയിൽ…

പേരാവൂരിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധ പ്രകടനം

പേരാവൂർ : പോലീസിനെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം. എൽ.എയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച പോലീസിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ജില്ലാ വൈസ് പ്രസിഡൻറ് ദിലീപ് മാത്യു,…