• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • മയക്കുവെടി ഉത്തരവിന് പിന്നാലെ അരിക്കൊമ്പന്റെ പരാക്രമം; രണ്ടു വീടുകള്‍ തകര്‍ത്തു

മയക്കുവെടി ഉത്തരവിന് പിന്നാലെ അരിക്കൊമ്പന്റെ പരാക്രമം; രണ്ടു വീടുകള്‍ തകര്‍ത്തു

ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ശാന്തന്‍പാറയില്‍ പുലര്‍ച്ചെ ഒരുമണിയോടെ ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാൻ വീടുകള്‍ തകര്‍ത്തു. ചുണ്ടലില്‍ മാരിമുത്തു, അറുമുഖന്‍ എന്നിവരുടെ വീടുകളാണ് കാട്ടാന തകര്‍ത്തത്. അതേസമയം അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിനെക്കുറിച്ച് ആലോചിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരുന്നുണ്ട്.…

സിനിമ-സീരിയല്‍ താരം സുബി സുരേഷ് അന്തരിച്ചു

നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി…

സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതി: സോഷ്യൽ ഓഡിറ്റിംഗും പബ്ലിക് ഹിയറിംഗും നടത്തി

ഇരിക്കൂർ: കേന്ദ്രഗവൺമെന്റ് നിർദ്ദേശിച്ച പ്രകരം പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പിഎംപോഷൻ സോഷ്യൽ ഓഡിറ്റ് നടപടികൾ കിലയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടന്നു വരികയാണ്. കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ക്ലസ്റ്റർ 2ൽ ഉൾപ്പെട്ട 5 സ്കൂളുകളുടെ സോഷ്യൽ ഓഡിറ്റിംഗ്…

ആലക്കോട് തട്ട് ക്വാറിയ്ക്ക് സമീപം വൻതോതിൽ ഭൂമി വിണ്ടുകീറി

ആലക്കോട്: പാത്തൻപാറ നരയൻകല്ല് തട്ട് ക്വാറിയ്ക്ക് സമീപം വൻതോതിൽ ഭൂമി വിണ്ടുകീറി. ഇതിനെ തുടർന്ന് മീറ്ററുകൾ വീതിയിൽ വിടവ് രൂപപ്പെട്ടിരിക്കുകയാണ്. ചില ഭാഗത്ത്‌ മണ്ണ് ഇടിഞ്ഞു താഴ്ന്നിട്ടുമുണ്ട്. ചെങ്കുത്തായ പ്രദേശത്തു പ്രവർത്തിക്കുന്ന ക്വറിയുടെ 500ഓളം മീറ്റർ മുകൾ ഭാഗത്തായാണ് ഭൂമി വിണ്ടു…

വനിതാ പൊലീസ് സംസ്ഥാനതല സംഗമം തിരുവനന്തപുരത്ത്

വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രതിവിധികൾ നിര്‍ദ്ദേശിക്കാനുമായി വനിതാ ഓഫീസര്‍മാരുടെ സംസ്ഥാനതല സംഗമം വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടക്കും. കോവളം വെളളാറിലെ കേരള ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന സംഗമം വ്യാഴാഴ്ച രാവിലെ 10…

ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും

ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും.കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി.നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് ഉത്തരവുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മലയാളത്തില്‍ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി. കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍. സാധാരണക്കാര്‍ക്ക് മനസിലാകാത്ത നിയമസംഹിതകള്‍.…

കാര്‍ അപകടത്തില്‍പ്പെട്ടു

ഇടുമ്പപുഴ പാലത്തിന് സമീപം കാര്‍ അപകടത്തില്‍പ്പെട്ടു.ഫിഗോ ആസ്പിയര്‍ കാറാണ് അപകടത്തില്‍പെട്ടത്. മാലൂര്‍ പനമ്പറ്റയിലെ പന്ന്യോട്ട് പ്രമോദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സൈഡ് ഭിത്തി തകര്‍ത്താണ് കാര്‍ പതിനഞ്ചോളം അടി താഴ്ചയിലേക്ക് മറിഞ്ഞത്. പ്രമോദ് പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ത്യയുടെയും സിംഗപൂരിന്റെയും തത്സമയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിച്ചു

ഇന്ത്യയുടെയും സിംഗപൂരിന്റെയും തത്സമയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവും തമ്മിലുള്ള സംയോജനമാണ് നടപ്പാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും ഓൺലൈൻ വഴി പങ്കെടുത്ത ചടങ്ങിലാണ് പദ്ധതി ഉത്ഘാടനം ചെയ്തത്.…

ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിൽ നൽകുന്ന സ്വീകരണത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

തളിപ്പറമ്പ്: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിൽ നൽകുന്ന സ്വീകരണത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീതയ്ക്കുമെതിരെ എന്ന മുദ്രാവാക്യമുയർത്തിയാണ് സി പി എം സംസ്ഥാന…

വന്യജീവി ആക്രമണം: പ്രശ്ന പരിഹാരത്തിന് സർക്കാർ പരിശ്രമിക്കണം- സണ്ണി ജോസഫ് എം.എൽ.എ

കൊട്ടിയൂർ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനപക്ഷത്തു നിന്ന് പ്രശ്ന പരിഹാരത്തിന് സർക്കാർ ശക്തമായി പരിശ്രമിക്കണമെന്ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. നീണ്ടുനോക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് സംഘടിപ്പിച്ച പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.  …