• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • സ്‌കൂൾ വിദ്യാർഥിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം; അയൽവാസി പിടിയിൽ

സ്‌കൂൾ വിദ്യാർഥിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം; അയൽവാസി പിടിയിൽ

കോഴിക്കോട് : സ്‌കൂൾ വിദ്യാർഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെയും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. രണ്ടാം പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഒമ്പതാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവത്തിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ…

ഹൈദരാബാദിൽ നാല് വയസ്സുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിൽ ഞായറാഴ്ചയാണ് നാല് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിസാമാബാദിലാണ് സംഭവം. കുട്ടിയുടെ പിതാവ്…

എസ്എംഎ രോഗിയായ നിർവാണിന് സഹായ പ്രവാഹം

കൊച്ചി: എസ്എംഎ രോഗബാധിതനായ 16 മാസം പ്രായമായ നിർവാണിനായി സഹായ പ്രവാഹം. പേര് വിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരാൾ 11 കോടിയാണ് നിർവാണിന്റെ ചികിത്സക്കായി നൽകിയത്. വിദേശത്ത് നിന്നും ക്രൌഡ് ഫണ്ടിങ് വഴിയാണ് സഹായമെത്തിയത്.   പതിനേഴര കോടി രൂപയാണ് അപൂർവരോഗബാധിതനായ കുഞ്ഞിന്റെ…

ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പായം: കരിയാല്‍ നവപ്രഭ വായനശാല വനിത വേദിയുടെയും, പായം കുടുംബക്ഷേമ കേന്ദ്രത്തിന്റെയും, പത്താം വാര്‍ഡ് കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ കരിയാല്‍ നവപ്രഭ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പായം പഞ്ചായത്ത് വൈ: പ്രസിഡന്റ് അഡ്വ: എം.വിനോദ് കുമാര്‍…

കോഴിക്കോട് കൂട്ടബലാത്സംഗം, മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ചു: രണ്ട് പേർ കസ്റ്റഡിയില്‍

കോഴിക്കോട്: പെണ്‍കുട്ടിക്കുണ്ടായ മാനസികാസ്വാസ്ഥ്യം ശ്രദ്ധിയില്‍പ്പെട്ട കോളേജ് അധികൃതര്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് കൂട്ട ബലാത്സംഗത്തിന്റെ കാര്യം പുറത്തറിയുന്നത്. നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പ്രതികളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു.   നഗരത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.…

ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു

ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.അജിത്ത് കുമാറിന്റെ ഹര്‍ജിയിലാണ് നോട്ടീസ്. മാര്‍ച്ച് ഒന്നിന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മട്ടന്നൂര്‍ പൊലീസാണ്…

അതിർത്തി തർക്കം; സംഘർഷത്തിനിടെ വെട്ടേറ്റ് പരുക്കേറ്റ വീട്ടമ്മ മരിച്ചു

അതിർത്തി തർക്കവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ വെട്ടേറ്റ് പരുക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. ഇന്നലെ രാത്രിയാണ് ഇവരെ ഒരു സംഘം ആളുകൾ വീട്ടിൽ കയറി ആക്രമിച്ചത്. മാരൂർ സ്വദേശി സുജാതയാണ് കോട്ടയം മെഡിക്കൽ കോളജിൽ വച്ച് മരിച്ചത്. മരിച്ച സുജാതയുടെ…

ടെസ്റ്റിൽ ഏറ്റവുമധികം ജയങ്ങൾ ഓസ്ട്രേലിയക്കെതിരെ; ചരിത്രം കുറിച്ച് ഇന്ത്യ

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ചതോടെ ടെസ്റ്റിൽ തങ്ങൾ ഏറ്റവുമധികം തവണ ഓസ്ട്രേലിയക്കെതിരെ വിജയിച്ച ടീമായി ഇന്ത്യ മാറി. ഡൽഹി ടെസ്റ്റ് ജയത്തോടെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങൾ 32 ആയി. പരമ്പര ആരംഭിക്കുമ്പോൾ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക്…

രണ്ടാം ക്ലാസുകാരിയുടെ വിനോദയാത്ര വിവരണം വൈറൽ; ഒപ്പം വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനവും

സ്കൂളിൽ നിന്നും വിനോദയാത്രക്ക് പോയ രണ്ടാം ക്ലാസ് കാരിയുടെ യാത്രാ വിവരണം വൈറലായി.. മാത്രവുമല്ല അത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പേജിൽ സ്ഥാനം പിടിക്കുകയും ചെയ്തു.കൊല്ലം ശൂരനാട് നടുവിൽ എൽ പി എസിലെ…

മണ്ണാർകാട് എടിഎമ്മിൽ തീ പിടിച്ചു

പാലക്കാട് മണ്ണാർകാട് എടിഎമ്മിൽ തീ പിടിച്ചു. കനറാ ബാങ്ക് എ.ടിഎമ്മിലാണ് തീപ്പിടിച്ചത്. ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ. കൃത്യസമയത്ത് തീയണച്ചതിനാൽ കറൻസികളിലേക്ക് തീ പടർന്നില്ല.