• Thu. Sep 19th, 2024
Top Tags

Month: February 2023

  • Home
  • ഒടുവിൽ ദൃശ്യം പതിഞ്ഞു പുലി തന്നെ

ഒടുവിൽ ദൃശ്യം പതിഞ്ഞു പുലി തന്നെ

കൊട്ടിയൂർ ∙ ഒടുവിൽ വനം വകുപ്പു സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു. ഒന്നല്ല, രണ്ട് പുലികളുടെ. എന്നാൽ, ഒരു പുലി മാത്രമേ പ്രദേശത്തുള്ളൂ എന്നാണു വനം വകുപ്പിന്റെ നിലപാട്. 2 പുലികളുണ്ട് എന്നത് വനവകുപ്പ് സ്ഥിരീകരിക്കുന്നില്ല. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളുടെ…

പ്രതിഷേധ പ്രകടനം നടത്തി

കേരള ബഡ്ജറ്റിൽ സാധാരണക്കാരെയും പാവങ്ങളെയും കൊള്ളയടിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ച പെട്രോളിനും ഡീസലിനും സെസ്‌ ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രകടനവും ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

ഇ.അഹമ്മദ് ;ലോകരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ നേതാവ്. -പ്രൊഫ: ഖാദർ മൊയ്തീൻ

കണ്ണൂർ:ദേശീയതലത്തിൽ മുസ്ലിം ലീഗിൻറെ ഔന്നിത്യം ഉയർത്തിപ്പിടിക്കുകയും ലോകരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെയും സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്ത നേതാവായിരുന്നു ഇ.അഹമ്മദ് സാഹിബ് എന്ന് മുസ്ലിം ലീഗ് ദേശീയപ്രസിഡണ്ട് പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് പ്രസ്താവിച്ചു. സന്ദർശനാർത്ഥം കണ്ണൂരിൽ എത്തിയ അദ്ദേഹം…

അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന,ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും

അഗ്നിവീര്‍ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന. ഇനി മുതല്‍ ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും.തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാകും ഓണ്‍ലൈന്‍ പരീക്ഷ . തുടര്‍ഘട്ടങ്ങളില്‍ കായിക ക്ഷമത പരിശോധനയും മെഡിക്കല്‍ പരിശോധനയും നടത്തും. നേരത്തെ കായികക്ഷമത, മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പൊതു…

കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു

ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു. കണ്ണൂർ – എറണാകുളം ഇൻറർസിറ്റി എക്സ്പ്രസിൽ ഇന്നലെ വൈകുന്നേരമായിരുന്നു ഈ സംഭവം നടന്നത്. മരിച്ചയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസം സ്വദേശിയായ മുഫാദൂർ ഇസ്ലാം ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു…

വീടും കടകളും തകർക്കുന്ന കാട്ടാനകൾ: വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ഇന്ന് ഇടുക്കിയിലെത്തും

ജനവാസമേഖലയിൽ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ഇന്ന് ഇടുക്കിയിലെത്തും. ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉൾ‌പ്പെടെ ആർആർടി സംഘത്തിന്റെ പരി​ഗണനയിലുണ്ട്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും. ആനകൾ ജനജീവിതം ദുസഹമാക്കുകയും വീടുകളും…

‘കാറില്‍ സൂക്ഷിച്ചത് വെള്ളം, പെട്രോളല്ല’; മരിച്ച റീഷയുടെ അച്ഛൻ

കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം കത്തിയ കാറിൽ സൂക്ഷിച്ചിരുന്നത് വെള്ളമാണെന്ന് മരിച്ച റീഷയുടെ അച്ഛൻ വിശ്വനാഥൻ പെട്രോൾ വാഹനത്തിൽ സൂക്ഷിക്കേണ്ട കാര്യമില്ല. കാറിന്റെ പിറകുവശത്തെ ക്യാമറ മാത്രമാണ് അധികമായി ഘടിപ്പിച്ചത്. സ്റ്റിയറിങ്ങിന്റെ ഭാഗത്തു നിന്നുണ്ടായ പുക നിമിഷം നേരം കൊണ്ട് കത്തി…

രാജ്യം മുഴുവൻ മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം: ആദ്യ സമ്മേളനം കണ്ണൂരിൽ

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള ഇന്ത്യാക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ (ജി.ഐ.എ) നേതൃത്വത്തിൽ, ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും ‘മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ’ സംഘടിപ്പിക്കുന്നു. ആദ്യ സമ്മേളനം ഫെബ്രുവരി 11 ന് കണ്ണൂരിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റ്‌ കെ.…

തൃശൂരിൽ അധ്യാപികയെ കൊന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു; പ്രതി പിടിയിൽ

തൃശൂരിൽ അധ്യാപികയെ കൊന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ. ഗണേശമംഗലം സ്വദേശി ജയരാജനാണ് പിടിയിലായത്. ജയരാജന് 68 വയസാണ്. മോഷ്ടിച്ച ആഭരണം കണ്ടെടുത്തു. മരിച്ചത് ഗണേശമംഗലം സ്വദേശി വസന്തയാണ്. 75 വയസായിരുന്നു. ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചു വരുന്നത്. കൊലപാതകത്തിന് പിന്നിൽ മോഷണം…

കേരളത്തിലെ ചെറുകിട കയർ മേഖല കഴിഞ്ഞ ഒരു വർഷമായി പൂർണമായ സ്തംഭനാവസ്ഥയിൽ

കേരളത്തിലെ ചെറുകിട കയർ മേഖല കഴിഞ്ഞ ഒരു വർഷമായി പൂർണമായ സ്തംഭനാവസ്ഥയിൽ. കഴിഞ്ഞ കാലങ്ങളിൽ സംഭരിച്ച കയർ ഉൽപ്പന്നങ്ങളുടെ വില ഇതുവരെ നൽകാത്തതും സംഭരണം നടത്താതെ കയറും കയറുൽപ്പന്നങ്ങളും കെട്ടികിടക്കുന്നതും മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റില്ലെങ്കിലും പരമ്പരാഗത കയർ…