• Fri. Sep 20th, 2024
Top Tags

Month: February 2023

  • Home
  • പാലക്കാട് ഉത്സവത്തിനിടെ കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ വിരണ്ടോടി; പാപ്പാൻ ഉൾപ്പെടെ ഏഴുപേർക്ക് പരുക്ക്

പാലക്കാട് ഉത്സവത്തിനിടെ കൊമ്പൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ വിരണ്ടോടി; പാപ്പാൻ ഉൾപ്പെടെ ഏഴുപേർക്ക് പരുക്ക്

പാലക്കാട് ഉത്സവത്തിനിടെ ആന വിരണ്ടോടി. പാടൂർ വേലക്കിടെയാണ് ആന വിരണ്ടോടിയത്. കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ് വിരണ്ടോടിയത്. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമാണ് ആന മുന്നോട്ട് ഓടിയത്. ഉടൻ തന്നെ എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ അപകടം ഒഴിവായി. പിറകിൽ നിന്നിരുന്ന…

ഗഡുക്കളായി ശമ്പളം: എതിര്‍പ്പുമായി ജീവനക്കാര്‍ ഹൈക്കോടതിയില്‍.

കൊച്ചി: ഗഡുക്കളായി കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാനുള്ള നീക്കത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ബുധനാഴ്ച്ചക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ നിർദേശം. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിന് എതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് കോടതി നിര്‍ദേശം. കെഎസ്ആര്‍ടിസിയില്‍ തൊഴിലാളികള്‍ക്ക് ആദ്യ…

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുന്നു; വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി വയനാട്ടിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജനകീയ പ്രതിരോധ ജാഥ അഞ്ചാം ദിനമായ ഇന്ന് കോഴിക്കോട് ജില്ലയിലേക്ക് കടന്നു. വയനാട്…

ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം ഘോഷയാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിച്ചു

തലശ്ശേരി പെരുന്താറ്റിൽ ശിവപുരോട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം ഘോഷയാത്രയായി ക്ഷേത്രസന്നിധിയിൽ എത്തിച്ചു. ആലക്കോട് തേർത്തല്ലിയിൽ നിന്നുമാണ് വിശിഷ്ടമായ ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം കൊണ്ടുവന്നത്.വാടിയിൽ പീടികയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് ധ്വജപ്രതിഷ്ഠക്കുള്ള കൊടിമരം ഘോഷയാത്രയായി ശിവപുരോട്ട് ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിലേക്ക് കൊണ്ടുവന്നത്.…

മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്; ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് നാളെ (ഫെബ്രുവരി 25) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാനദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ്…

പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; വേനല്‍ച്ചൂടില്‍ പൊള്ളി കേരളം

വേനല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങള്‍ പകല്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. ജലം…

കൊച്ചിയിലെ കുടിവെള്ള പ്രശ്നം; കൺട്രോൾ റൂം നാളെ രാവിലെ തുറക്കും

കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിന് താത്ക്കാലിക പരിഹാരം. കൺട്രോൾ റൂം നാളെ രാവിലെ തുറക്കും. നാല് വലിയ ടാങ്കറുകൾ സജ്ജമാക്കി. 180 കി.ലി വെള്ളം ഒരു സമയം വിതരണം ചെയ്യും. 12 ചെറു ടാങ്കറുകളിലായി വെള്ളം എത്തിച്ച് നൽകും. വെളി മൈതാനത്ത് നിന്ന്…

ഇരിട്ടി ഗവണ്‍മെന്റ് ആശുപത്രിക്ക് വീല്‍ ചെയര്‍ വിതരണം ചെയ്തു.

ബിഎല്‍എം സൊസൈറ്റിയുടെ 18-ാമത് ജന്മദിനത്തോടനുബന്ധിച്ച് സൊസൈറ്റി ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിട്ടി ബ്രാഞ്ച് 2 വീല്‍ചെയര്‍ ഇരിട്ടി ഗവണ്‍മെന്റ് ആശുപത്രിക്ക് വിതരണം ചെയ്തു.ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ കെ നന്ദനന്‍ ഉദ്ഘാടനം ചെയ്തു.സോണല്‍ ഹെഡ് സുനില്‍കുമാറില്‍ നിന്നും സൂപ്രണ്ട് ഡോക്ടര്‍ രാജേഷ്…

70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ യുവാവ് പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍ (30) ആണ് 1253 ഗ്രാം സ്വര്‍ണവുമായി പൊലീസ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാളില്‍ നിന്ന് പിടിച്ചെടുത്ത…

മണിമലയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു.അച്ഛനും മകനും പൊള്ളലേറ്റു.

പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം ആണ് മരിച്ചത്.പരിക്കുകളോടെ ഭര്‍ത്താവ് സെല്‍വരാജിനേയും(76)മകന്‍ വിനീഷിനേയും(30) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് തീ പടര്‍ന്നത്.മുകള്‍ നിലയിലുണ്ടായിരുന്ന വിനീഷി ന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴി സൗകര്യം ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം…