• Thu. Sep 19th, 2024
Top Tags

ഫേസ്ബുക്ക് ലൈവിൽ കട കത്തിക്കുമെന്ന് പറഞ്ഞശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു

Bydesk

Mar 4, 2023
ത‍ൃപ്പൂണിത്തുറ: ഫേസ്ബുക്ക് ലൈവിൽ കട കത്തിക്കുമെന്ന് പറഞ്ഞശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസില്‍ ഇന്നലെ വൈകീട്ട് 5.40നായിരുന്നു സംഭവം. ഒട്ടേറെ ലോട്ടറി ടിക്കറ്റുകള്‍ കത്തിനശിച്ചു. പ്രതിയെ പൊലീസ് പിടികൂടി.ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പറയുന്നത്. ജീവനക്കാർ ഉടൻ തന്നെ തീ വെളളം ഒഴിച്ച് കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. ഒട്ടേറെ കച്ചവടസ്ഥാപനങ്ങളാണ് അടുത്തടുത്തായി ആ പ്രദേശത്തുളളത്. കടയിലുണ്ടായിരുന്ന ജീവനക്കാരുടെ ശരീരത്തിലും പെട്രോൾ വീണിരുന്നു. അക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന രാജേഷ് എന്നയാണാണ് കടയില്‍ തീയിട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം രാജേഷ് ഫേസ്ബുക്ക് ലൈവിൽ മീനാക്ഷി ലോട്ടറി ഏജന്‍സീസ് കത്തിക്കുമെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് കട കത്തിക്കുമെന്നും ഇങ്ങനെയുളള കുത്തക മുതലാളിമാർ ആവശ്യമുണ്ടോ എന്നും ഇയാൾ ലൈവിൽ പറഞ്ഞിരുന്നു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *