• Fri. Sep 20th, 2024
Top Tags

ഉത്സവ പറമ്പിൽ ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.

Bydesk

Mar 6, 2023

മയ്യിൽ:ക്ഷേത്ര ഉത്സവ പറമ്പിൽ ഡ്യൂട്ടിക്കെത്തിയ പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.കുറ്റ്യാട്ടൂർ എട്ടേയാർ സ്വദേശിയായ ഡ്രൈവർ കുന്നുമ്മൽ വീട്ടിൽ പ്രനീഷിനെ (33)യാണ് മയ്യിൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി. പി.സുമേഷും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി കുറുംബ കാവിലെഉൽസവത്തിന്ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് നേരെയാണ് കയ്യേറ്റം നടത്തിയത്. പുലർച്ചെ ഒരുമണിയോടെ കലശഘോഷയാത്ര കാവിലേക്ക് പ്രവേശിക്കുന്ന സമയത്ത് മദ്യലഹരിയിലായിരുന്ന ഇയാൾ ക്ഷേത്ര കലശക്കാരോട് അപമര്യാദയിൽ പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോലിസിന് നേരെ കയ്യേറ്റം നടത്തിയത്. പോലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും കയ്യേറ്റത്തിന് മുതിർന്നതിനും കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് സംഘത്തിൽ എസ്ഐ എ പിചന്ദ്രൻ, എ.എസ്.ഐ.മാരായ മനു ,പ്രദീപൻ, രാജീവൻ, സിവിൽ പോലിസ് ഓഫീസർമാരായ വിജിൽ ,ഫാസിൽ , പ്രതീഷ്, ജിനീഷ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തു കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *