• Fri. Sep 20th, 2024
Top Tags

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു

Bydesk

Mar 12, 2023

കാസര്‍കോട്: കാസര്‍കോട് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടു. പൊയ്‌നാച്ചി സ്വദേശിയായ വേണുഗോപാലിന്റെ കാറാണ് ഞായറാഴ്ച രാവിലെ 11.30 ഓടെ കത്തിയത്.

കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വേണുഗോപാലും കുടുംബവും പൊയ്‌നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പുക ഉയരുന്നത് കണ്ട ഉടന്‍ എല്ലാവരും പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *