• Fri. Sep 20th, 2024
Top Tags

ബന്ധു വിഷം കലക്കി നല്‍കി; എന്‍റെ വൃക്ക പോയി: ചതിയുടെ കഥ തുറന്ന് പറഞ്ഞ് പൊന്നമ്പലം

Bydesk

Mar 15, 2023

ചെന്നൈ:  തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന വില്ലനാണ്  പൊന്നമ്പലം. സ്റ്റണ്ട് ആര്‍ടിസ്റ്റായി സിനിമയില്‍ വന്ന പൊന്നമ്പലം പിന്നീട് നാട്ടാമെ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പോലും വില്ലനായി ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി ഏറെ ദു:ഖകരമായ വാര്‍ത്തയാണ് ഇദ്ദേഹത്തെക്കുറിച്ച് കേള്‍ക്കുന്നത്.

അടുത്തിടെയാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് ഇദ്ദേഹം അത്യാഹിത നിലയില്‍ ആശുപത്രിയില്‍ ആയത്. മരണത്തിന്‍റെ വക്കില്‍ നിന്നും ബന്ധുവും സംവിധായകനുമായ ജഗന്നാനാഥന്‍ വൃക്ക ദാനം ചെയ്തതോടെയാണ് ഇദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.

ഇപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായ ഇദ്ദേഹം സുഖപ്പെട്ട് വരുകയാണ്. ഈ സമയത്ത് ബിഹൈന്‍റ് ദ വുഡിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്പലം ജീവിതത്തില്‍ നേരിട്ട വെല്ലുവിളികള്‍ തുറന്നു പറഞ്ഞത്.

താന്‍ ആശുപത്രിയില്‍ ആയപ്പോള്‍ ഓപ്പറേഷനും മറ്റും നടന്മാരായ കമൽഹാസൻ, ചിരഞ്ജീവി, ശരത്കുമാർ, ധനുഷ്, അർജുൻ, വിജയ് സേതുപതി, പ്രകാശ് രാജ്, പ്രഭുദേവ, സംവിധായകൻ കെ.എസ്. രവികുമാർ എന്നിവര്‍ എത്തുകയും സഹായിക്കുകയും ചെയ്തുവെന്നാണ് ഇദ്ദേഹം പറയുന്നത്. അജിത്ത്, വിജയ്, വിക്രം ഇവരൊന്നും തന്‍റെ അവസ്ഥയില്‍ എന്നെ വിളിച്ച് അന്വേഷിച്ചില്ല. അജിത്തിനെ സ്വന്തം സഹോദരനെപ്പോലെയാണ് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ പണം തരണം എന്നല്ല ഒന്ന് വിളിച്ച് സുഖമാണോ എന്ന് അന്വേഷിക്കുമെന്നാണ് കരുതിയത് -പൊന്നമ്പലം പറയുന്നു.

താന്‍ മദ്യപിച്ചും, ലഹരി ഉപയോഗിച്ചും എന്‍റെ വൃക്ക തകരാറിലായി എന്നാണ് പലരും കരുതിയത്. എന്നാല്‍ ഞാന്‍ അത്തരക്കാരനല്ല. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറേക്കാലം ജോലി ചെയ്തിരുന്നു. അങ്ങനെ ഒരിക്കൽ അയാള്‍ എന്തോ വിഷം എനിക്ക് എനിക്ക് ബിയറില്‍ കലക്കി തന്നു. ആദ്യം അയാള്‍ ഇത് ചെയ്തെന്ന് അറിയില്ലായിരുന്നു. പിന്നീട് ഇതേ സ്ലോ പൊയിസണ്‍ എനിക്ക് രസത്തിലും കലക്കി തന്നു. എന്‍റെ വീടിന് മുന്നില്‍ കൂടോത്രം പോലെ എന്തോ ചെയ്തു, ഇതെല്ലാം എന്‍റെ ആരോഗ്യത്തെ ബാധിച്ചു.

ഇതൊന്നും അറിഞ്ഞിരുന്നില്ല. പിന്നീട് ഒപ്പം ജോലി ചെയ്തവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ കാര്യങ്ങള്‍ എല്ലാം അറിഞ്ഞത്. ഞാന്‍ നല്ല നിലയില്‍ എത്തിയതും. നന്നായി ജീവിക്കുന്നതും ഒക്കെ അയാള്‍ക്ക് സഹിച്ചില്ല

Spread the love

Leave a Reply

Your email address will not be published. Required fields are marked *