• Fri. Sep 20th, 2024
Top Tags

തലശ്ശേരി താലൂക്ക് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം ആസ്തികൾ പുന്നാട് സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു

Bydesk

Mar 27, 2023

ഇരിട്ടി: ഇരിട്ടി ആസ്ഥാനമായി ഉണ്ടായിരുന്ന തലശ്ശേരി താലൂക്ക് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം ആസ്തികൾ പുന്നാട് സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തു. ഹൈക്കോടതി നിർദ്ദേശപ്രകാരം ലിക്യുടേറ്റർ ഇരിട്ടി സഹകരണ അസിസ്റ്റൻറ് രജിസ്റ്റർ ടി. ജയശ്രീയുടെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ പങ്കെടുത്താണ് പുന്നാട് സർവീസ് സഹകരണ ബാങ്ക് ആസ്തികൾ ഏറ്റെടുത്തത്. നഗരത്തിൽ പതിമൂന്നര സെൻറ് സ്ഥലവും 4 483 ചതുരശ്ര അടിയുള്ള രണ്ടുനില കെട്ടിടവും ആണ് അഞ്ചു കോടി 66,000 രൂപയ്ക്ക് പുന്നാട് ബാങ്ക് ലേലം കൊണ്ടത്. കഴിഞ്ഞ ഡിസംബർ 13ന് നടന്ന ലേലം നടപടികൾ വകുപ്പും കോടതിയും അംഗീകരിച്ചതോടെ ബാങ്ക് സെക്രട്ടറി കെ. സി. രാജീവന്റെ പേരിൽ സ്വത്തുക്കൾ രജിസ്റ്റർ ചെയ്തു. ആസ്തികൾ വിറ്റവഴിയിൽ കിട്ടിയ പണം റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലെ 400 ഓളം നിക്ഷേപകർക്ക് ഞായറാഴ്ച മുതൽ വിതരണം ആരംഭിച്ചു.

നിക്ഷേപത്തുകയുടെ 75% ആണ് വിതരണം ചെയ്യുക. റബ്ബർ വിറ്റ് പണം കിട്ടാത്ത അംഗങ്ങളായ ആളുകൾക്ക് ബില്ലുകൾ കൈവശമുണ്ടെങ്കിൽ അവരെയും പരിഗണിക്കുന്നുണ്ട്. കേരളത്തിൽ ആദ്യമായാണ് ലിക്വിഡേഷനിലുള്ള സ്ഥാപനം വിറ്റ് നിക്ഷേപകർക്ക് നിയന്ത്രിതമായി എങ്കിലും പണം നൽകുന്നത്. അഞ്ചു കോടി രൂപയാണ് ഹൈക്കോടതി അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇതിലും 66000 അധികം തുക വിളിച്ച പുന്നാട് ബാങ്കിന് ലേലം അനുവദിക്കുകയായിരുന്നു. 40 ലക്ഷത്തി 5280 രജിസ്ട്രേഷൻ ഫീസായി നൽകി. 10 ലക്ഷം രൂപയോളം എഴുത്ത് കൂലികൾ ഉൾപ്പെടെയുള്ള ചെലവുകളുമായി വാങ്ങിയ കെട്ടിടത്തിലേക്ക് ഇരട്ടി ടൗണിൽ തന്നെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പുന്നാട് ബാങ്ക് സഹകരണ ശാഖയുടെ പ്രവർത്തനം മാറ്റും. ബാങ്കിൻറെ ആസ്ഥാനമന്ദിരവും പ്രവർത്തനമാരംഭിക്കും. താഴത്തെ നിലയിൽ പുന്നാട് ഇപ്പോൾ പ്രവർത്തിക്കുന്ന നീതി സഹകരണ ഇലക്ട്രോണിക് സ്ഥാപനത്തിന്റെ വിൽപ്പന കേന്ദ്രവും തുടങ്ങാനാണ് തീരുമാനം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *