• Fri. Sep 20th, 2024
Top Tags

പാഠപുസ്തകം നേരത്തേ കൈയിലെത്തും; ഒന്നാം ഘട്ട വിതരണം ഇന്നു മുതൽ

Bydesk

Mar 27, 2023

ക​ണ്ണൂ​ർ: ഒ​ന്നു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ക്കു​റി പാ​ഠ​പു​സ്ത​കം നേ​ര​ത്തേ കൈ​യി​ലെ​ത്തും. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും.

പയ്യാമ്പലം ജില്ല പാഠപുസ്തക ഡിപ്പോയിൽ ഡി.ഡി.ഇ ശശീന്ദ്രവ്യാസ് കണ്ണൂർ നോർത്ത് സൊസൈറ്റിക്ക് പുസ്തകങ്ങൾ കൈമാറി വിതരണ ഉദ്ഘാടനം നിർവഹിക്കും. ഒന്നുമുതൽ പത്തു വരെ ക്ലാസുകളിലായി 23 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിൽ എത്തേണ്ടത്. ഇതിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങൾ ഏതാണ്ട് പൂർണമായും എത്തി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​റു ല​ക്ഷം പു​സ്ത​ക​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​വകൂ​ടി പ്രി​ന്റി​ങ് ന​ട​ക്കു​ന്ന കാ​ക്ക​നാ​ട് കേ​ര​ള ബു​ക്സ് ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ​സ് സൊ​സൈ​റ്റി​യി​ൽ നി​ന്ന് ജി​ല്ല​യി​ലെ​ത്തി​ക്കും.

തു​ട​ർ​ന്ന് ഡി​പ്പോ​യി​ൽ നി​ന്ന് സൊ​സൈ​റ്റി​ക​ൾ​ക്കാ​ണ് പു​സ്ത​കം കൈ​മാ​റു​ക. സൊ​സൈ​റ്റി​യി​ൽ അ​ത​ത് സ്കൂ​ൾ വ​ഴി വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​യി​ലേ​ക്കും. ഡി​പ്പോ​യി​ലെ​ത്തി​ച്ച പു​സ്ത​ക​ങ്ങ​ളെ കു​ടു​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​രം​തി​രി​ക്കു​ന്ന പ്ര​വൃ​ത്തി ഇ​പ്പോ​ൾ ന​ട​ക്കു​ക​യാ​ണ്. ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് അ​ടു​ത്ത വ​ർ​ഷ​​ത്തേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഡി​പ്പോ​യി​ലെ​ത്തു​ന്ന​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ജൂ​ൺ മാ​സ​ത്തി​ലാ​ണ് പു​സ്ത​ക​ങ്ങ​ൾ ഡി​​പ്പോ​യി​ൽത​ന്നെ​യെ​ത്താ​റ്. തു​ട​ർ​ന്ന് സൊ​സൈ​റ്റി വ​ഴി സ്കൂ​ളി​ലെ​ത്തു​മ്പോ​ൾ വി​ത​ര​ണം വൈ​കാ​റാ​ണ് പ​തി​വ്. ഇ​ത്ത​വ​ണ വി​ത​ര​ണം കു​റ്റ​മ​റ്റ​താ​ക്കാ​ൻ പ്രി​ന്റി​ങ് അ​ട​ക്കം നേ​ര​ത്തേ​യാ​ക്കു​ക​യാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *