• Fri. Sep 20th, 2024
Top Tags

ഇന്നസെന്‍റിന് വിട; സംസ്കാരം ചൊവ്വാഴ്ച ഇരിങ്ങാലക്കുടയിൽ

Bydesk

Mar 27, 2023

അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമെത്തുന്നത് നിരവധി പേര്‍. രാവിലെ എട്ടുമണിമുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേയ്ക്ക് എത്തിച്ചു.എ​റ​ണാ​കു​ളത്ത് നിന്ന് ഇ​രി​ങ്ങാ​ല​ക്കു​ടയിലേക്കുള്ള യാത്രയിലും പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ സാധിക്കും.

തു​ട​ർ​ന്ന് സ്വ​വ​സ​തി​യാ​യ പാ​ർ​പ്പി​ട​ത്തി​ലേക്ക് ഭൗതികശരീരം കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ 10ന് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ സം​സ്കാ​രം ന​ട​ത്തും.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.30ന് കൊ​ച്ചി ലേ​ക്​​ഷോ​ർ ആ​ശു​പ​ത്രി​യി​ലായിരുന്നു ഇന്നസെന്‍റിന്‍റെ അ​ന്ത്യം. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു​ള്ള ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ലം ര​ണ്ടാ​ഴ്ച മു​മ്പ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ദി​വ​സ​ങ്ങ​ളാ​യി അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോവും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10-നാണ് സംസ്‌കാരം. കൊച്ചിയിലെ വി.പി.എസ്. ലേക്ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം..

ഹ്രസ്വമായ അമേരിക്കന്‍യാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷന്‍ വാര്‍ഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു. ഹാസ്യവേഷങ്ങളില്‍ത്തുടങ്ങി പില്‍ക്കാലത്ത് സ്വഭാവനടനായും ശ്രദ്ധിക്കപ്പെട്ട ഇന്നസെന്റ് വിവിധ ഭാഷകളിലായി എഴുന്നൂറോളം സിനിമകളില്‍ വേഷമിട്ടു. ‘മഴവില്‍ക്കാവടി’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാനപുരസ്‌കാരം നേടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *