• Fri. Sep 20th, 2024
Top Tags

Month: March 2023

  • Home
  • പെരുമാതുറയിലെ പതിനേഴുകാരൻ്റെ മരണം: സുഹൃത്ത് കസ്റ്റഡിയിൽ; മരണകാരണം മസ്തിഷ്‌ക രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

പെരുമാതുറയിലെ പതിനേഴുകാരൻ്റെ മരണം: സുഹൃത്ത് കസ്റ്റഡിയിൽ; മരണകാരണം മസ്തിഷ്‌ക രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയിലെ ഇർഫാന്റെ (17) മരണകാരണം മസ്തിഷ്‌ക രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർച്ചയായ ലഹരി ഉപയോഗമോ, അമിത ഉപയോഗമോ ആകാം രക്തസ്രാവത്തിന് കാരണമെന്നും റിപ്പോർട്ടിലുണ്ട്. ഇർഫാന്റെ ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .. ഇതിന്റെ ഫലം കൂടി…

കഥാകൃത്തും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

ചെന്നൈ: മലയാളത്തിലെ യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് (39) അന്തരിച്ചു. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷിന് ആശുപത്രിയിൽ നിന്നു തലചുറ്റി വീണ് തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ 13നായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ ഫാർമസി വിദ്യാർഥി മരിച്ചു

രാമനാട്ടുകര: രാമനാട്ടുകര യൂണിവേഴ്സിറ്റി റോഡ് ജങ്ഷനിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചു ബൈക്ക് യാതക്കാരനായ ഫാർമസി വിദ്യാർഥി മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ എടത്തോൾ മുഹമ്മദ്കുട്ടിയുടെ മകൻ റാസി റോഷൻ (22) ആണു മരിച്ചത്. ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ ഫാർമസി…

എ.കെ.ജി.ദിനം ആചരിച്ചു.

ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ: എ.കെ.ജി ദിനം സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ ഏറിയ കമ്മറ്റി അംഗം എം വി .സുശീല പതാക ഉയർത്തി. ലോക്കലിലെ 15 ബ്രാഞ്ചുകളിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട്…

ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികൻ മരിച്ചു

പരപ്പനങ്ങാടി: ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രികൻ മരിച്ചു. കേരള മുസ്‍ലിം ജമാഅത്ത് പ്രവർത്തകനായ പരപ്പനങ്ങാടി കൊടശ്ശേരി സൈതലവി എന്ന ചെറിയ ബാവ (60) യാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.   താനൂർ റോഡിലെ എൽ.ബി.എസ്…

ഇന്ന് ലോക ജല ദിനം.

ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം. ഭൂമിയിൽ ജീവിക്കുന്നതിന് അവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനിൽപ്…

ബ്രഹ്മപുരം തീപിടിത്തത്തിൽ രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ്

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ്. തീപിടിത്തവുമായി ബന്ധപ്പെട്ട ആറ് കാമറകളിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. തീപിടിത്തമുണ്ടായ ദിവസം പ്ലാന്റിലുണ്ടായിരുന്നവരുടെ ഫോണുകൾ അടക്കം പരിശോധിച്ചു. സാറ്റലൈറ്റ് ദൃശ്യങ്ങൾ ലഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ…

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വിവധ ജില്ലകളില്‍…

തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ക്ഷേത്രച്ചിറയിൽ ആറാട്ട് നടന്നു

തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രത്തിൽനിന്ന് ബലിബിംബങ്ങൾ എഴുന്നള്ളിച്ച് താന്ത്രികകർമങ്ങൾക്ക് ശേഷമായിരുന്നു ആറാട്ട്.   തന്ത്രി കാമ്പ്രത്തില്ലത്ത് സുധീഷ് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. തുടർന്ന് നീർക്കൊട്ടിലെ പൂജയ്ക്കുശേഷം ബലിബിംബങ്ങൾ തിരിച്ചെഴുന്നള്ളിച്ചു. പൊൻചെമ്പകത്തറയിൽ പെരുഞ്ചെല്ലൂർ ഗ്രാമത്തിലെ ഊരാളന്മാരുടെ പ്രാർഥനയുമുണ്ടായി.

ഡല്‍ഹിയില്‍ മെട്രോ നിര്‍മാണത്തിനടുത്ത് മനുഷ്യശരീര ഭാഗങ്ങള്‍ കണ്ടെത്തി

ഡല്‍ഹി: റാപ്പിഡ് മെട്രോ സ്റ്റേഷന്‍ നിര്‍മാണം നടക്കുന്നതിന് സമീപം മനുഷ്യശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സാരൈ കാലെ ഖാന് സമീപമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മെട്രോ നിര്‍മാണ പ്രവര്‍ത്തകരാണ് ശരീരഭാഗങ്ങള്‍ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ഡെപ്യൂട്ടി കമ്മീഷ്ണറുടെ…