• Fri. Sep 20th, 2024
Top Tags

Month: March 2023

  • Home
  • ആധാർ രേഖകൾ സ്വയം പുതുക്കൽ ജൂൺ 14 വരെ സൗജന്യം

ആധാർ രേഖകൾ സ്വയം പുതുക്കൽ ജൂൺ 14 വരെ സൗജന്യം

ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സ്വയം പുതുക്കുന്നത് ജൂൺ 14 വരെ സൗജന്യമായിരിക്കും. 25 രൂപയെന്ന നിലവിലെ നിരക്കാണ് 3 മാസത്തേക്ക് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ അക്ഷയ സെന്ററുകൾ അടക്കമുള്ള കേന്ദ്രങ്ങൾ വഴി ചെയ്യുന്നതിനുള്ള 50 രൂപ നിരക്ക് തുടരും.…

സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മണ്ഡാല ഹിൽസ് മേഖലയിലാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണത്. രണ്ട് പൈലറ്റുമാർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. രാവിലെ 9.15ഓടെ എടിഎസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആ സമയത്ത് തന്നെയാവാം അപകടമുണ്ടായതെന്നാണ് വിലയിരുത്തൽ. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക്…

ദമ്പതികൾ കശുമാവിൻ തോട്ടത്തിൽ മരിച്ച നിലയിൽ

കണ്ണൂർ: തിമിരിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓലക്കണ്ണ് സ്വദേശി സന്തോഷ് (48) ഭാര്യ ദീപ (40) എന്നിവരെയാണ് വീടിനു സമീപത്തുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്…

രാഷ്ട്രപതി ദ്രൗപതി മു‍ർമു സംസ്ഥാനത്തെത്തി, ആദ്യ കേരള സന്ദ‍ർശനം

രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. കൊച്ചിയിലാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ആദ്യമായാണ് രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് കൊച്ചി വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. ഐഎൻഎസ് വിക്രന്ത് സന്ദർശനത്തിന് ശേഷം നാവിക…

വിശപ്പുരഹിത ഇരിട്ടി കെട്ടിട നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ്

ഇരിട്ടി പോലീസ് ജെസിഐ ഇരിട്ടിയുമായും ഇരിട്ടി പൗരാവലിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിശപ്പുരഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി ഭക്ഷണശേഖരണത്തിനുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ നിര്‍വ്വഹിച്ചു.ജെസിഐ പ്രസിഡന്റ് എന്‍ കെ സജിന്‍ അധ്യക്ഷത വഹിച്ചു. ഇരിട്ടി സി…

നിയമസഭയിലെ കയ്യാങ്കളി; ഭരണ-പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്

തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെ നടന്ന കയ്യാങ്കളിയിൽ എംഎൽഎമാർക്കെതിരെ കേസ്. അഞ്ച് പ്രതിപക്ഷ എംഎൽമാർക്കെതിരെയും രണ്ട് ഭരണകക്ഷി എംഎൽഎമാർക്കെതിരെയുമാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. അൻവർ സാദത്ത്, കെകെ രമ, റോജി എം ജോൺ, പികെ ബഷീർ, ടി സിദ്ദീഖ് എന്നീ യുഡിഎഫ് എംഎൽഎമാർക്കെതിരെയും…

ആരോഗ്യനില വഷളായി, നടൻ ഇന്നസെന്റ് ആശുപത്രിയിൽ

ആരോഗ്യനില മോശമായതിനെ തുടർന്ന് മുൻ എം.പിയും നടനുമായ ഇന്നസെന്റ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നു എന്ന് റിപ്പോർട്ട്. ഒരാഴ്ചയായി ചികിത്സയിൽ തുടരുന്നു എന്നാണ് വിവരം. അടുത്തിടെ പുറത്തിറങ്ങിയ മകൾ, കടുവ തുടങ്ങിയ മലയാള…

പരീക്ഷണമായി എസ്എസ്എൽസി ഹിന്ദി; അധ്യാപകരുടെ പാണ്ഡിത്യ പ്രകടനമെന്ന് വിമർശനം

ഇന്നലെ (15.03.203) നടന്ന എസ്എസ്എൽസി ഹിന്ദി പരീക്ഷ കഠിനമെന്ന് ആരോപണം. കോവിഡ് മൂലം പഠനരംഗത്ത് ഉണ്ടായ വിടവിന് ശേഷം പരീക്ഷ എഴുതിയ കുട്ടികളെ പരീക്ഷിക്കുന്ന ചോദ്യങ്ങൾ ഇന്നലത്തെ പരീക്ഷയിൽ ഉണ്ടായിരുന്നു എന്ന് ഹിന്ദി അധ്യാപകർ ആരോപിച്ചു. പഠന വിടവിന് ശേഷം പരീക്ഷ…

‘വിശ്വാസത്തിൽ രാഷ്ട്രീയം പാടില്ല’: കലശം വരവിൽ പി ജയരാജന്റെ ചിത്രം പതിച്ചതിനെ വിമർശിച്ച് എം വി ജയരാജൻ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം പതിച്ച സംഭവത്തിൽ പ്രവർത്തകരുടെ നടപടിയെ എം വി ജയരാജൻ വിമർശിച്ചു. വിശ്വാസം രാഷ്ട്രിയ വൽകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ക്ഷേത്ര കലശത്തിൽ…

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; മനംനൊന്ത് അമ്മയും മകനും ജീവനൊടുക്കി

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ…