• Fri. Sep 20th, 2024
Top Tags

Month: March 2023

  • Home
  • അമ്മയുടെ മൃതദേഹം അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ; മകളെ ചോദ്യം ചെയ്യുന്നു

അമ്മയുടെ മൃതദേഹം അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ; മകളെ ചോദ്യം ചെയ്യുന്നു

മുംബൈയിൽ 53 കാരിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു. വീടിന്റെ അലമാരയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകളെ പൊലീസ് കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.മുംബൈയിലെ ലാൽബാഗിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് മാസത്തോളമായി സ്ത്രീയെ…

പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി

മാനന്തവാടി: പുള്ളിപുലിയെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തി വാഹനമിടിച്ചതെന്ന് സംശയം. നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചും, തോൽപ്പെട്ടി വന്യജീവി സങ്കേതവും തമ്മിൽ അതിർത്തി പങ്കിടുന്ന ബേഗൂർ കൊല്ലി കോളനിക്ക് സമീപമാണ് റോഡരികിലായി ചത്ത നിലയിൽ പുലിയെ കണ്ടെത്തിയത്. ഏകദേശം…

ആണ്‍സുഹൃത്ത് ശല്യം ചെയ്തു; 17കാരി തൂങ്ങിമരിച്ച നിലയില്‍: ദുരൂഹതയെന്ന് ബന്ധുക്കള്‍

കൊല്ലം• ചടയമംഗലത്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് ശല്യം ചെയ്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി.അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പരീക്ഷാക്കാലത്ത് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക്…

കാറിലെ രഹസ്യ അറിയില്‍ ഒളിപ്പിച്ചത് ഒരു ക്വിന്‍റല്‍ ചന്ദനം, മലപ്പുറത്ത് 2 പേര്‍ പിടിയില്‍

കൊളത്തൂര്‍: മലപ്പുറം കൊളത്തൂരില്‍ വന്‍ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്റല്‍ ചന്ദനശേഖരവുമായി രണ്ടു പേര്‍ പിടിയില്‍. അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനമാണ് പിടികൂടിയത്. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളിലെ രഹസ്യ അറകളിൽ ചന്ദനമരത്തടികൾ കേരളത്തിലേക്ക് കടത്തുന്നതായി പൊലീസിന്…

മഫ്തിയിൽ വീട്ടിൽ കയറി പൊലീസ്; ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട അയൽവാസി അറസ്റ്റിലായെന്നു പരാതി

കൊല്ലം• കുണ്ടറ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ചു കയറി ബഹളമുണ്ടാക്കിയെന്നും ചോദ്യം ചെയ്ത അയൽവാസിയെ ക്രൂരമായി മർദിച്ചെന്നും പരാതി.ജോലി തടസ്സപ്പെടുത്തിയെന്ന പേരിൽ ഇയാളെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കരിക്കോട് വലിയവിള തെക്കതിൽ വീട്ടിൽ സിനിലാൽ (42)…

ഗണേഷ് കുമാറിന്റ ഇടപെടൽ; ഏഴുതവണ ശസ്ത്രക്രിയ നടത്തിയ ഷീബയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്ക് ആശ്വാസം. ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയ സൗജന്യ ചികിത്സ ലഭ്യമാക്കും. നടപടി പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ…

ചികിത്സയ്ക്കെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സർക്കാർ ഡോക്ടർ അറസ്റ്റിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടർ അറസ്റ്റിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ബിബിനാണ് അറസ്റ്റിലായത്. ഡ്യൂട്ടി സമയത്ത് ബിബിൻ മദ്യപിച്ചിരുന്നതായും പരാതിയിൽ പറയുന്നു.ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് സംഭവം. പരിശോധനയ്ക്ക് എത്തിയ യുവതികളുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചു…

‘ജാതിപ്പേരു വിളിച്ചു, വസ്ത്രം കീറി അപമാനിച്ചു’: വിദ്യാർഥികൾക്കു മുന്നിൽ അധ്യാപികയെ സഹപ്രവർത്തകൻ അപമാനിച്ചെന്ന് പരാതി

അടിമാലി • സർക്കാർ സ്കൂളിലെ താൽക്കാലിക അധ്യാപികയെ അതേ സ്കൂളിലെ അധ്യാപകൻ വിദ്യാർഥികളുടെ മുന്നിൽവച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാൻ ശ്രമിച്ചെന്നും പരാതി. അടിമാലി ഇരുമ്പുപാലം ഗവ. എൽപി സ്കൂൾ സീനിയർ അസിസ്റ്റന്റ് സി.എം.ഷമീമിനെതിരെയാണു പരാതി. പട്ടികജാതി/വർഗ അതിക്രമങ്ങൾ തടയുന്നതിനുള്ള…

ബ്രഹ്മപുരം തീപ്പിടുത്തം; മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രസ്താവന നടത്തും

ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന. തീപിടിത്തം ഉണ്ടായി രണ്ടാഴ്ചയോടടുത്തിട്ടും മുഖ്യമന്ത്രി ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ആരോപണം ഉയർത്തിയ പ്രതിപക്ഷം കഴിഞ്ഞ രണ്ടു ദിവസവും സഭ…

തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള തിടമ്പ് നൃത്തം നടന്നു

തളിപ്പറമ്പ: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള തിടമ്പ് നൃത്തം നടക്കുന്ന പൂക്കോത്ത് നടയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീകൃഷ്ണ -ബലരാമന്മാരുടെ തിടമ്പ് നൃത്തം ഒരു നോക്കു കാണാനായി ദിവസവും നിരവധി ആൾക്കാരാണ് ഇവിടേക്ക് എത്തുന്നത്. ജ്യേഷ്ഠാനുജന്മാരായ മഴൂരപ്പൻ ബലഭദ്രനും തൃച്ചംബരത്തപ്പൻ…