• Fri. Sep 20th, 2024
Top Tags

ഓട്ടോ ടാക്സി കത്തിച്ചു.

Bydesk

Apr 5, 2023

പരിയാരം: പയ്യന്നൂർ ഏ.കെ.ജി.ഭവന് സമീപം ഗിരീഷ് ആർട്ടിസ്റ്റ് ആൻ്റ് അഡ്വവേർട്ടൈസിംഗ് സ്ഥാപനം നടത്തുന്ന ചിത്രകാരൻ്റെ ഓട്ടോ ടാക്സി തീവെച്ച് നശിപ്പിച്ചു. ഏര്യത്തെ ജനസേവന കേന്ദ്രം ഉടമയും വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറിയുമായ പൊടിക്കളം മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.പി.ഗിരീഷ് കുമാറിൻ്റെ ഓട്ടോ ടാക്സിയാണ് അജ്ഞാതർ തീ വെച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം. പയ്യന്നൂരിലെ ജോലി സ്ഥലത്ത് നിന്ന് ഇന്നലെ രാത്രി 10.30 മണിയോടെ നാട്ടിലെത്തി വീടിന് സമീപത്തെ പറമ്പിൽ നിർത്തിയിട്ട കെ.എൽ.13.സെഡ് 2594 നമ്പർ ഓട്ടോ ടാക്സിയാണ് തീ വെച്ച് നശിപ്പിച്ചത്.സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന സ്വകാര്യ രജിസ്ട്രേഷൻ ചെയ്ത ഓട്ടോ ടാക്സിയാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്.തീകത്തുന്നത് കണ്ട് അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഉടമയും ഓടി കൂടിയ നാട്ടുകാരുമാണ് തീയണച്ചത്.വിവരമറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

വാഹനരേഖകളും വാഹനത്തിൽ സൂക്ഷിച്ച ജോലി സംബന്ധമായ സാധനങ്ങളും ടൂൾസും കത്തിനശിച്ചു.ഓട്ടോ ടാക്സി പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്.വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. വാഹനം തീവെപ്പിനുള്ള കാരണം വ്യക്തമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *