• Fri. Sep 20th, 2024
Top Tags

പഞ്ചദിന ധന്വന്തരി യാഗം ഞായറാഴ്ച സമാപനം

Bydesk

Apr 8, 2023

പാലക്കാട് :പിരായിരി പുല്ലുക്കോട് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ നടന്നുവരുന്ന പഞ്ചദിന യാഗം മഹാധന്വന്തരി യാഗത്തോടെ ഞായറാഴ്ച സമാപിക്കും. രാവിലെ എട്ടു മണിക്ക് കൊല്ലൂർ ശ്രീ മൂകാംബിക ദേവി ക്ഷേത്രം തന്ത്രിയും യാഗാചര്യനുമായ ബ്രഹ്മശ്രീ ഡോക്ടർ രാമചന്ദ്ര അഡിക ഹോമകുണ്ഠത്തിൽ അഗ്നി തെളിയിച്ച ശേഷം ഗണപതി ഹോമത്തോടെ യാഗം ആരംഭിക്കും.
യജമാനനും യജമാന പത്നിയും വിധിപ്രകാരം ഉപവിഷ്ഠരായ ശേഷം അമൂല്യങ്ങളായ ഇരുപത്തിനാല് ആയുർവേദ ഔഷധകൂട്ടുകൾ യാഗാഗ്നിയിൽ അർപ്പിച്ചു മഹാധന്വന്തരി യാഗം ആരംഭിക്കും.

ഇന്നലെ നാലാം ദിവസം രുദ്രായാഗം നടന്നു.ശിവപ്രീതി,സർവ്വാഭിവൃത്ധി, കൂടാതെ മനസിലെ മാലിന്യങ്ങൾ യഞ്ജത്തിലൂടെ ശുദ്ധീകരിക്കുന്നതാണ് രുദ്രായാഗമെന്ന് പൂജക്ക്‌ മുൻപ് ആചാര്യൻ രാമചന്ദ്ര അഡിക ഭക്തരോട് പറഞ്ഞു.

യാഗത്തിൽ ആയുർവേദ ഔഷധക്കൂട്ട് ചേർത്ത് സ്വയം യാഗാങ്നിയിൽ ഹോമിക്കാൻ ഭക്തജനങ്ങൾക്കും അവസരം നൽകി.
യാഗശേഷം ഉച്ചക്ക് 12 ന് ആത്മീയസദസ്സ് നടന്നു.ജീവന കല ആചാര്യൻ ശ്രീ ശ്രീ രവിശങ്കറുടെ ശിഷ്യൻ ജയചന്ദ്രമേനോൻ അനുഗ്രഹ പ്രഭാഷണം നടത്തി.ഭഗവത് ഗീതയെ ആധാരമാക്കി ആചാര്യ ലക്ഷ്മി എസ് മേനോൻ സംസാരിച്ചു.യാഗം കമ്മിറ്റി ജനറൽ കൺവീനർ ജി രാമചന്ദ്രൻ അധ്യക്ഷൻ ആയ ചടങ്ങിൽ പ്രോഗ്രാം കൺവീനർ പാറക്കൽ രാമചന്ദ്രമേനോൻ സ്വാഗതവും, പ്രോഗ്രാം കൺവീനർ ഗോകുലൻ നന്ദിയും പറഞ്ഞു.
രാവിലെ 9 മണി മുതൽ 1 മണി വരെ പാലക്കാട് അഹല്യ ഐ ഹോസ്പിറ്റലിന്റെ സാജന്യ കണ്ണുപരിശോധന ക്യാമ്പ് നടന്നു.
ഉച്ചക്ക് അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു.
വൈകുന്നേരം 6.30 ന് മൂകാംബിക ദേവി പൂജയോടെ മൂന്നാം ദിനം യാഗ പരിപാടികൾ സമാപിച്ചു.
….

യാഗ കാര്യപരിപാടികൾ-അഞ്ചാം ദിവസം
2023 ഏപ്രിൽ 9 ഞായർ ( 1198 മീനം 26)–മഹാ ധന്വന്തരി യാഗം

രാവിലെ 5.30 ന് മഹാ ഗണപതി ഹോമം
7.00ന് അഷ്ടപതി
7.30 ന് ഭഗവത് ഗീഥാ പാരായണവും, കനകധാര സ്തോത്രം.
8.00ന് –മഹാ രുദ്രായാഗം
11 ന് മഹാ ദീപാരാധന, പൂർണ്ണാഹൂതി
ഉച്ചക്ക് 12 ന് അന്നപൂർണ്ണേശ്വരി പൂജ
തുടർന്ന് ആചാര്യ ദക്ഷിണ സമർപ്പണം,
12.15 ന് ആദ്മീയ സദസ്സ്
12.30 ന് അന്നപ്രസാദ വിതരണം ആരംഭിക്കും
1മണി മുതൽ ആത്മീയസദസ്സ്.
മുഖ്യ പ്രഭാഷണം : മീനാ ബഹൻ ബ്രഹ്മ കുമാരീസ്.
വിശിഷ്ടാഥിതി :സ്വാമി നന്ദാത്മജൻ .
2 00 മണിക്ക് യാഗ സമാപന സമ്മേളനം, ആദരിക്കൽ ചടങ്ങുകൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *