• Fri. Sep 20th, 2024
Top Tags

ഷാരൂഖിന് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല; ചോദ്യം ചെയ്യലിനിടെ ഷാറൂഖ് അവശതകൾ പറഞ്ഞത് തന്ത്രമെന്ന വിലയിരുത്തൽ

Bydesk

Apr 9, 2023

ഷാരൂഖിന് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് പരിശോധിച്ച ഡോക്ടർ. തെളിവെടുപ്പിനോ ചോദ്യം ചെയ്യലിനോ തടസ്സമില്ലെന്നും ഡോക്ടർ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഷാറൂഖ് അവശതകൾ പറഞ്ഞത് തന്ത്രമെന്ന വിലയിരുത്തലിലാണ് പൊലീസ്.

ഷാറൂഖിൽ നിന്ന് ഉത്തരം കിട്ടേണ്ടത് നിരവധി ചോദ്യങ്ങൾക്കാണ്. നിർണായക ചോദ്യം ചെയ്യലിലേക്ക് അന്വേഷണ സംഘം കടക്കാനിരിക്കെ, പ്രതി തുടർച്ചയായി ആരോഗ്യ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്. തലവേദനയും വയർ വേദനയും നിരന്തര മൂത്രശങ്കയും ആണ് പ്രതി പറയുന്നത്. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടത് അനുസരിച്ചു മെഡിക്കൽ കോളെജിൽ നിന്നുള്ള ഡോക്ടർ പ്രതിയുടെ ആരോഗ്യ നില വിലയിരുത്തി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഇയാൾക്ക് ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. ചോദ്യംചെയ്യിലിനോ ചെലവെടുപ്പിനോ തടസ്സമില്ലെന്നും ഡോക്ടർ അറിയിച്ചു. ഇതോടെ, ചോദ്യം ചെയ്യൽ ഒഴിവാക്കാനും വൈകിക്കാനുമുള്ള തന്ത്രമാണ് ഷാറൂഖ് പയറ്റിയത് എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. വിശദമായ തുടർ പരിശോധനയ്ക്ക് ഷാറൂക്കിനെ നാളെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കും.

അതേസമയം എലത്തൂർ ട്രെയിൻ ആക്രമണം വലിയ ഒരു ആക്രമണത്തിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ എന്ന സംശയവും അന്വേഷണസംഘം പ്രകടിപ്പിക്കുന്നുണ്ട്. ആക്രമണം നടത്താൻ ഷാറൂക്കിന് പരിശീലനം ലഭിച്ചിട്ടില്ല എന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. പരിശീലനം ലഭിച്ചിരുന്നുവെങ്കിൽ ആക്രമണ സമയത്ത് ഷാറൂക്കിന് പൊള്ളലേൽക്കില്ല എന്നുള്ളതാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. നിർണായക വിവരങ്ങൾ അടങ്ങിയ ബാഗ് ഷാറൂഖ് അലക്ഷ്യമായി കൈകാര്യം ചെയ്തതും പരിശീലനത്തിന്റെ കുറവായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. ഷൊർണൂരിൽ ഇയാൾക്ക് ലഭിച്ച പ്രാദേശിക സഹായം സംബന്ധിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് ഉൾപ്പെടെ ഷാരൂഖിനെ തെളിവെടുപ്പിന് എത്തിക്കേണ്ടി വരും എന്നും അന്വേഷണസംഘം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *