• Fri. Sep 20th, 2024
Top Tags

വീട്ടുപറമ്പിൽ സ്ഫോടക വസ്തു

Bydesk

Apr 17, 2023

മയ്യിൽ ∙ വിഷുദിനത്തിൽ വീട്ടുപറമ്പിൽ സ്ഫോടക വസ്തു കണ്ടെത്തി. മയ്യിൽ വില്ലേജ് ഓഫിസ് റോഡിൽ ബെമ്മണാച്ചേരി കൈതേരി പുരയിൽ പ്രശാന്തിന്റെ വീട്ടിലാണ് കാഴ്ചയിൽ നാടൻ ബോംബിന് സമാനമായ സ്ഫോടക വസ്തു കണ്ടെത്തിയത്. വീടിന്റെ പിൻവശം കമഴ്ത്തി വച്ച ബക്കറ്റിനു മുകളിലാണ് ബോംബ് കണ്ടെത്തിയത്.

മയ്യിൽ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിൽ പൊലീസും കണ്ണൂരിൽ നിന്നു ബോംബ്‌ സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തു കസ്റ്റഡിയിൽ എടുത്തു. സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ ഐപിഎസ്, ഫൊറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ മയ്യിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *