• Fri. Sep 20th, 2024
Top Tags

കൃഷിയിടങ്ങൾ കയ്യടക്കി വാനരപ്പട: നൊമ്പരം ഉള്ളിലൊതുക്കി കർഷകർ

Bydesk

Apr 17, 2023

പേരാവൂർ:മലയോരത്തെ കൃഷിയിടങ്ങളിൽ വാനരപ്പടകയ്യടക്കി വിളകൾ നശിപ്പിച്ച് വിഹരിക്കുമ്പോൾ പ്രതിഷേധവും ,നൊമ്പരവും ഉള്ളിലൊതുക്കി കർഷക സമൂഹം. കണിച്ചാർ, കൊട്ടിയൂർ ,ആറളം, കോളയാട്, കേളകം പഞ്ചായത്തുകളിലെ കർഷകരുടെ പാടത്ത് വിളയുന്നതിപ്പോൾ നൊമ്പരം മാത്രം.

 

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍​നി​ന്ന് കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കു​ര​ങ്ങു​ക​ളാ​ണ് പ​ക​ല​ന്തി​യോ​ളം മ​ണ്ണി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന ​ക​ര്‍​ഷ​ക​ന്‍റെ ജീ​വി​ത​ത്തി​ലെ വി​ല്ല​ന്‍​മാ​ര്‍. കു​ര​ങ്ങി​ന്‍​കൂ​ട്ടം തെ​ങ്ങി​ന്‍​തോ​പ്പി​ലെ​ത്തി ക​രി​ക്കു​ക​ളും ഇ​ള​നീ​രു​മെ​ല്ലാം വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. കു​ര​ങ്ങി​ന്‍​കൂ​ട്ടം ബാ​ക്കി​യാ​ക്കി പോ​കു​ന്ന തേ​ങ്ങ​ക​ള്‍ പ​റി​ക്കാ​ന്‍ ആ​ളെ വി​ളി​ക്കാ​റി​ല്ല.

കാ​ര​ണം തെ​ങ്ങു​ക​യ​റ്റ കൂ​ലി കൊ​ടു​ത്തു ക​ഴി​ഞ്ഞാ​ല്‍ ന​ഷ്ട​മാ​യി​രി​ക്കും ഫ​ലം. ഒ​രു​തെ​ങ്ങ് ക​യ​റാ​ന്‍ 40 രൂ​പ​യാ​ണു ന​ല്‍​കേ​ണ്ട​ത്. ഇ​നി പൊ​ഴി​ഞ്ഞു​വീ​ഴു​ന്ന തേ​ങ്ങ ശേ​ഖ​രി​ക്കാ​മെ​ന്നു​വ​ച്ചാ​ല്‍ അ​തു കാ​ട്ടു​പ​ന്നി​യും തി​ന്നും. മ​ട​പ്പു​ര​ച്ചാ​ല്‍, ഓ​ട​ന്തോ​ട്, പെ​രു​മ്പു​ന്ന ഭാ​ഗ​ത്തെ എ​ല്ലാ ക​ര്‍​ഷ​ക​രു​ടെ​യും സ്ഥി​തി സ​മാ​ന​മാ​ണ്. വാ​ഴ, മ​ര​ച്ചീ​നി, ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും കു​ര​ങ്ങു​ക​ള്‍ ന​ശി​പ്പി​ക്കു​ക​യാ​ണ്.

വാ​ഴ​ത്തോ​ട്ടങ്ങളിലും വാ​ന​ര​പ്പ​ട നി​ലം​പ​രി​ശാ​ക്കിത്തുടങ്ങി. വാ​ഴ​ക്ക​ന്നു​ക​ള്‍ കീ​റി ഉ​ള്ളി​ലെ കാ​മ്പ് തി​ന്നു​ക​യാ​ണു പ​തി​വ്. കൂ​ടാ​തെ മൂ​പ്പെ​ത്താ​ത്ത വാ​ഴ​ക്കു​ല​ക​ളും തി​ന്നു​ന​ശി​പ്പി​ക്കു​ക​യും ഇ​ല​ക​ള്‍ കീ​റി​ക്ക​ള​യു​ക​യും ചെ​യ്യും. ര​ണ്ടു മൂ​ന്നു ദി​വ​സം ഒ​രു തോ​ട്ട​ത്തി​ല്‍ ത​മ്പ​ടി​ച്ച് കൃ​ഷി മു​ഴു​വ​ന്‍ ന​ശി​പ്പി​ച്ച് ക​ഴി​യു​മ്പോ​ള്‍ അ​ടു​ത്ത തോ​ട്ടം ല​ക്ഷ്യ​മാ​ക്കി നീ​ങ്ങും. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഓ​രോ തോ​ട്ട​ത്തി​ലേ​ക്കു​മെ​ത്തു​ന്ന​താ​ണ് രീ​തി.

ഭ​യ​പ്പെ​ടു​ത്തി ഓ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​ക്ര​മാ​സ​ക്ത​രാ​യി കൂ​ട്ട​ത്തോ​ടെ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യും ചെ​യ്യും. മ​ല​യോ​ര​ത്തെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വാ​ന​ര​പ്പ​ട​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്. ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​ല​പ്പീ​ടി​ക​യി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല. ഇ​വി​ടെ വീ​ടു​ക​ളി​ലെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും തു​റ​ന്നി​ടാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ആറളം കാർഷിക ഫാമിലെ തെങ്ങിൻ തോട്ടങ്ങളിപ്പോൾ വിളവെടുക്കുന്നതിപ്പോൾ വാനരപ്പടയാണ്.

പ്രതിവർഷം ലക്ഷക്കണക്കിന് നാളികേരം കുരങ്ങുകൾ നശിപ്പിക്കുകയാണ് ആറളം ഫാമിൽ .കൊട്ടിയൂർ, കേളകം വനാതിർത്തികളിയും കുരങ്ങു ശല്യം കുറവല്ല. കൃ​ഷി​ചെ​യ്യു​ന്ന വി​ള​ക​ള്‍ പ​ന്നി​യും ആ​ന​യും മ​ല​മാ​നും കേ​ഴ​യും കാ​ട്ടു​പോ​ത്തും മ​ത്സ​രി​ച്ചു ന​ശി​പ്പി​ക്കു​മ്പോ​ള്‍ മ​റ്റു​ള്ള​വ കു​ര​ങ്ങും ന​ശി​പ്പി​ക്കു​ക​യാ​ണ്. ശ​ല്യ​ക്കാ​രാ​യ കു​ര​ങ്ങു​ക​ളെ കൂ​ടു​വ​ച്ചു പി​ടി​ച്ച് ഉ​ള്‍​വ​ന​ത്തി​ല്‍ വി​ട​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് വ​ന​പാ​ല​ക​ര്‍ വി​ല​ക​ല്പി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. വനപാലകരുടെ നിസ്സംഗതയിൽ പ്രതിഷേധിച്ചും ഇതിനെ മറികടക്കാൻ സംഘടിക്കുകയാണിപ്പോൾ കർഷകർ

Spread the love

Leave a Reply

Your email address will not be published. Required fields are marked *