• Thu. Sep 19th, 2024
Top Tags

‘മതം മാറ്റിയത് 3 പെൺകുട്ടികളെ,32,000 അല്ല’; ‘ദി കേരള സ്റ്റോറി’ യൂട്യൂബ് ഡിസ്‌ക്രിപ്ഷന്‍ തിരുത്തി

Bydesk

May 2, 2023

‘ദി കേരള സ്റ്റോറി’ സിനിമ വിവാദം ട്രെയ്‌ലർ വിവരണത്തിൽ തിരുത്തുമായി നിർമാതാക്കാൾ. 32,000 പെൺകുട്ടികളെ മതംമാറ്റി ഐഎസിൽ ചേർത്തു എന്നതിന് പകരം മൂന്ന് പെൺകുട്ടികൾ എന്നാക്കി മാറ്റി. ട്രെയ്‌ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. ഇന്നലെയാണ് ഈ സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്.

കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രിം കോടതിയിൽ പരാമർശിക്കപ്പെട്ടു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. എന്നാൽ വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേൾക്കാനാവില്ലെന്ന് ജസ്റ്റിസ് കെഎം ജോസഫ് നിലപാടെടുത്തു. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ സുപ്രിം കോടതി നിർദേശിച്ചു.

മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ അഭിമുഖം പൂർണമായും നീക്കിക്കൊണ്ട് ദ കേരള സ്റ്റോറി സിനിമക്ക് ഇന്നലെയാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. സിനിമയിലെ ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കിയാൽ ഒരു കോടി രൂപ നൽകുമെന്ന് യൂത്ത് ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. വർഗീയ കലാപം ഉണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയാണ് സിനിമയെന്നാണ് സിപിഐഎം നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *