• Sat. Sep 21st, 2024
Top Tags

മിന്നൽ: അമിത വൈദ്യുതി പ്രവാഹത്തിൽ റേഡിയോ പൊട്ടിത്തെറിച്ചു

Bydesk

May 11, 2023

പാപ്പിനിശ്ശേരി ∙ കെ.കണ്ണപുരത്തു വീട്ടിൽ മിന്നലേറ്റ് അമിത വൈദ്യുതിപ്രവാഹത്തിൽ റേഡിയോ പൊട്ടിത്തെറിച്ചു. സ്വീകരണ മുറിയിലെ ഷോകെയ്സിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും 18,500 രൂപയുടെ കറൻസി നോട്ടുകളും കത്തിനശിച്ചു. കഴിഞ്ഞ ദിവസം ചുണ്ടിൽചാൽ പോള മധുസൂദനൻ റോഡിനു സമീപം എലിയൻ രാജേഷിന്റെ വീട്ടിലാണു സംഭവം. ഈ സമയം വീട്ടുകാർ പുറത്തു പോയിരിക്കുകയായിരുന്നു. ‌വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റേഡിയോയിൽ നിന്നാണു തീപിടിച്ചതെന്നു കരുതുന്നു.

പിസിആർ ബാങ്ക് കെ.കണ്ണപുരം ബ്രാഞ്ചിലെ കല‌ക്‌ഷൻ ഏജന്റായ രാജേഷിന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന നോട്ടുകളാണു കത്തിനശിച്ചത്. തീ പടർന്നു വീടിന്റെ ചുമരിലും കരി പുരണ്ടിരുന്നു. സമീപത്തെ വീടുകളിലെ ഇന്റർനെറ്റ് മോഡം നശിച്ചതായും പരാതിയുണ്ട്. സംഭവത്തെ തുടർന്ന് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, കല്യാശ്ശേരി പഞ്ചായത്ത് അംഗം ടി.വി.രവീന്ദ്രൻ തുടങ്ങിയവർ വീട് സന്ദർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *