• Sat. Sep 21st, 2024
Top Tags

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ തീ; ഒഴിവായത് വൻ ദുരന്തം

Bydesk

May 16, 2023

ക​ണ്ണൂ​ർ: ഓ​ടി​കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​നു​ള്ളി​ൽ നി​ന്നും​പു​ക ഉ​യ​ർ​ന്ന​ത് യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ10.15 ഓ​ടെ ക​ണ്ണൂ​ർ പ്ര​ഭാ​ത് ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ബോ​ണ​റ്റി​ൽ നി​ന്ന് പു​ക​വ​രു​ന്ന​ത് ക​ണ്ട് ബ​സ്‌​ഡ്രൈ​വ​ർ അ​ഖി​ൽ യാ​ത്ര​ക്കാ​രെ പെ​ട്ടെ​ന്ന് ത​ന്നെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ ബ​സ് തൊ​ട്ട​ടു​ത്തു​ള്ള അ​ഗ്നി ര​ക്ഷാ​നി​ല​യ​ത്തി​ന്‍റെ മു​ന്നി​ലെ​ത്തി​ച്ച് വി​വ​രം പ​റ​യു​ക​യും സേ​നാ ജീ​വ​ന​ക്കാ​ർ ഫ​യ​ർ എ​ക്സ്റ്റി​ൻ​ഗ്യു​ഷ​ർ ഉ​പ​യോ​ഗി​ച്ചും വെ​ള്ളം പ​മ്പ് ചെ​യ്തും ബോ​ണ​റ്റി​നു​ള്ളി​ൽ നി​ന്നു​ള്ള ചെ​റി​യ തോ​തി​ലു​ള്ള തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു.

ബോ​ണ​റ്റി​ലെ കേ​ബി​ൾ ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. കൂ​ടാ​ളി​യി​ൽ നി​ന്നും ക​ണ്ണൂ​ർ ആ​ശു​പ​ത്രി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ ​എ​ൽ 59 ഡി 1011 ​ന​മ്പ​ർ കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി പി.​പി. സ​രി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സി​നാ​ണ് തീ ​പി​ടി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *