• Fri. Sep 20th, 2024
Top Tags

വിമാനയാത്രക്കിടെ ശുചിമുറിയിലിരുന്ന് ബീഡി വലി; 56കാരൻ പിടിയിൽ

Bydesk

May 18, 2023

വിമാനയാത്രക്കിടെ ശുചിമുറിയിലിരുന്ന് ബീഡി വലിച്ച 56കാരൻ അറസ്റ്റിൽ. ആകാശ എയർലൈൻസിന്റെ അഹമ്മദാബാദ്- ബെംഗളൂരു വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് ബീഡി വലിച്ച രാജസ്ഥാൻ സ്വദേശി പ്രവീൺ കുമാറിനെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു എന്നും അതുകൊണ്ട് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് ഇയാൾ വാദിച്ചത്.യാത്രക്കിടെ പുകമണം ശ്രദ്ധയില്പെട്ട ഏതാനും യാത്രികർ വിവരം ക്യാബിൻ ക്രൂവിനെ അറിയിച്ചു. പരിശോധനയിൽ പ്രവീൺ കുമാർ ശുചിമുറിയിലിരുന്ന് ബീഡി വലിക്കുന്നതായി കണ്ടെത്തി. ഇയാളെ ജീവനക്കാർ പിടികൂടുകയും ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയതോടെ പൊലീസിനു കൈമാറുകയുമായിരുന്നു. വിമാനത്തിൽ കയറും മുൻപ് നടക്കുന്ന സുരക്ഷാപരിശോധനയിൽ ബീഡി കണ്ടെത്താൻ കഴിയാതിരുന്നത് ഗുരുതര സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *