• Fri. Sep 20th, 2024
Top Tags

കൈകൊട്ടിക്കളി മത്സരം

Bydesk

May 20, 2023

നമ്മളല്ലാതെ മറ്റാര് സഖാക്കളെ ,
ഇമ്മണ്ണിനായി ചോര ചിന്തീടാൻ …. ചുവന്ന പൂക്കൾ തേടി വന്ന കിളികളേ ….. കൈ കൊട്ടി കളിയുടെ നടപ്പുശീലുകളിൽ നിന്ന് മാറി നടന്ന് പുത്തനധ്യായം കുറിക്കുകയായിരുന്നു. കോളിക്കടവിൽ നടന്ന കൈ കൊട്ടിക്കളി മത്സരം. വഞ്ചിപ്പാട്ടുകളും, തനത് നാടൻ പാട്ടുകളും കലാഭവൻ മണി പാടിയ നാടൻ പാട്ടുകളും ചെഞ്ചീരപ്പാട്ടുമായി എഴ് ടീമുകളാണ് മത്സരത്തിനെത്തിയത്. എടൂരിൽ നിന്നും മത്സരിക്കാനെത്തിയ എഴുപത്ത് വയസ്സുകാരി നമ്പ്യാർക്കണ്ടി കാർത്യായനി മുതൽ ചീങ്ങാക്കുണ്ടത്തിൽ നിന്നും മത്സരിക്കാനെത്തിയ ഒൻപത് വയസ്സുകാരി സജീഷ്ണ ഉൾപ്പെടെ നൂറോളം കലാകാരികളാണ് മത്സരത്തിൽ പങ്കാളികളായത്. ജനാധിപത്യ മഹിള അസോസിയേഷൻ പായം വില്ലേജ് കമ്മറ്റി സംഘടിപ്പിച്ച മത്സരം സി. പി. ഐ എം ഏരിയാ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ജിഷ കെ കെ അദ്ധ്യക്ഷത വഹിച്ചു. പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വിനോദ് കുമാർ ലോക്കൽ സെക്രട്ടറി എം സുമേഷ് എന്നിവർ സംസാരിച്ചു . പ്രീത ഗംഗാധരൻ സ്വാഗതവും രജനി ടി വി നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം വി സരള ഉദ്ഘാടനം ചെയ്തു . വി പ്രമീള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി മത്സര വിജയികൾക്ക് സമ്മാനം നൽകി. ഏറിയ പ്രസിഡന്റ് പി എം സൗദാമിനി , വി സാവിത്രി, സ്മിത പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. മത്സരത്തിൽ പായം ടീം ഒന്നാം സ്ഥാനവും കൂവക്കുന്ന് ടീം രണ്ടാം സ്ഥാനവും നേടി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *