• Fri. Sep 20th, 2024
Top Tags

നായാട്ടുപാറയിൽ വിളംബരജാഥ നടത്തി

Bydesk

May 20, 2023

പട്ടാന്നൂർ
കെ.പി.സി. ഹയർ സെക്കന്ററി സ്കൂൾ
പുതിയ ബ്ലോക്കിന്റെയും വജ്ര ജൂബിലിയുടെയും ഉദ്ഘാടനത്തോടനുബന്ധിച്ച് നായാട്ടുപാറയിൽ വിളംബരജാഥ നടത്തി. നിരവധി പേർ പങ്കെടുത്തു. പട്ടാന്നൂർ കെ.പി.സി. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എ സി. മനോജ്‌ , മാനേജർ എ.കെ. മനോഹരൻ,സി.പി. മോഹനൻ, പിടിഎ പ്രസിഡണ്ട് മാധവൻ മാസ്റ്റർ,പുഷ്പലത ടീച്ചർ എന്നിവർ നേതൃത്വം നൽകി. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം 6 ന്
മന്ത്രി സജി ചെറിയാൻ നിർവഹിക്കും. വജ്ര ജൂബിലി ആഘോഷം കെ. കെ.ശൈലജ എംഎൽഎയും എസ്പിസി യൂനിറ്റ് ഉദ്ഘാടനം സജീവ്ജോസഫ് എംഎൽഎയും ഡിജിറ്റൽ ലൈബ്രറി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയും ഉദ്ഘാടനം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *