• Fri. Sep 20th, 2024
Top Tags

പായം കമ്മ്യൂണിറ്റി കിച്ചൺ മാടത്തിൽ സ്റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു.

Bydesk

May 24, 2023

കണ്ണൂർ ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പായം ഗ്രാമ പഞ്ചായത്തിന് അനുവദിച്ച പായം കമ്മ്യൂണിറ്റി കിച്ചൺ മാടത്തിൽ സ്റ്റേഡിയത്തിന് സമീപം ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു.

പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബിനോയ് കൂര്യൻ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രി ജില്ലാ കോഡിനേറ്റർ Dr: സുർജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എൻ പത്മാവതി, പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ എം വിനോദ് കുമാർ , സ്ഥിരം സമിതി അധ്യക്ഷൻമാരായ മുജീബ് കുഞ്ഞിക്കണ്ടി, വി പ്രമീള, പഞ്ചായത്ത് അംഗങ്ങളായ പി സാജിത്, ബിജു കോങ്ങാടൻ, പി പി കുഞ്ഞുഞ്ഞ് . CDS ചെയർപേഴ്സൺ സ്മിത രജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ്, അശ്വനി, കെ മോഹനൻ, സി മനീഷ , ദിവ്യ ബിജു എന്നിവർ സംസാരിച്ചു.

പായം CDS ന്റെ ആഭിമുഖ്യത്തിൽ മാടത്തിൽ വാർഡിലെ കുടുംബശ്രീ സംരഭകരർ കമ്മ്യണിറ്റി കിച്ചൺ മുഖേന എല്ലാ വിധ ഭക്ഷണങ്ങളും ഓർഡർ പ്രകാരം പാകം ചെയ്ത് ന്യായ വിലയിൽ വിതരണം ചെയ്യും.

🟥ബിരിയാണി
🟥 നെയ്ച്ചോർ
🟥 നാടൻ ഊൺ
🟥 മാംസ – മത്സ്യ – പച്ച കറികൾ
🟥 പത്തൽ, ഒറോട്ടി, പൂരി, പെറോട്ട, അപ്പം,
🟥 കുഴിമന്തി
🟥 എല്ലാ വിധ ലഘു കടികൾ
🟥 ചായ, കാപ്പി , കൂൾ ഡ്രിംഗ്സ്
🟥 കപ്പ ബിരിയാണി
🟥 ഐസ് ക്രീം, ഫലുദ, ജ്യൂസുകൾ
തുടങ്ങിയ എല്ലാവിധ ഭക്ഷണങ്ങളും – ഗുണമേന്മയോടെ – ന്യായ വിലയിൽ ഓർഡർ പ്രകാരം പാകം ചെയ്ത് നൽകും.

ഓർഡർ ചെയ്യുവാൻ ഉള്ള ഫോൺ നമ്പർ
👇🏼
Ph: 7306760541
: 9846420776

Spread the love

Leave a Reply

Your email address will not be published. Required fields are marked *